സന്നിധാനം: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി തുറന്ന ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി 9 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. ചതയം ദിനമായ തിങ്കാളാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് ക്ഷേത്ര നട തുറന്നത്.
തുടര്‍ന്ന് നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടന്നു. ഉഷപൂജ, നെയ്യഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയും നടന്നു.
ചിങ്ങമാസത്തിലെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട തിങ്കളാഴ്ച രാത്രി 9ന് ഹരിവരാസനം പാടി നട അടയ്ക്കും. സെപ്റ്റംബര്‍ 16ന് വൈകുന്നേരം 5ന് കന്നിമാസ പൂജകള്‍ക്കായി തുറക്കുക. 21ന് ക്ഷേത്രനട അടയ്ക്കും.
Comments