അടിയന്തിര സഹായം ആവശ്യപ്പെട്ട് കത്ത് നല്‍കി: മന്ത്രി ജി.സുധാകരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അടിയന്തിര സഹായം ആവശ്യപ്പെട്ട് കത്ത് നല്‍കി: മന്ത്രി ജി.സുധാകരന്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കാറ്റിലും മഴയിലും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുതിനുള്ള നിര്‍ദ്ദേശം നല്‍കിയെ് മന്ത്രി ജി.സുധാരന്‍ അറിയിച്ചു. 
അമ്പലപ്പുഴ മണ്ഡലത്തില്‍ ബണ്ട് പൊട്ടിയുണ്ടായ നാശനഷ്ടത്തില്‍ കൃഷിക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി ജി.സുധാകരന്‍  കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന് കത്ത് നല്‍കി. തൊട്ടപ്പള്ളി പൊഴി മുറിച്ച് വെള്ളപ്പൊക്കം ഒഴിവാക്കുതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ക്യാമ്പ് തുടങ്ങുവാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.