നിയന്ത്രണം വിട്ട ലോറി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവറും  ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയന്ത്രണം വിട്ട ലോറി കനാലിലേക്ക് മറിഞ്ഞു; ഡ്രൈവറും  ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു

ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി കനാലിലേക്ക് മറിഞ്ഞു. ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ക്ലീനറും പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് (30.7.2018)  ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കനാലിലേക്കാണ് ലോറി മറിഞ്ഞത്. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രഥമിക സൂചന

മെറ്റലും കൊണ്ട് പോകുന്നതിനിടെയായിരുന്നു സംഭവം. ഉച്ച സമയമായതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായില്ല.  മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിൽ കനാലില്‍ നിന്നും ലോറി എടുത്ത് മാറ്റി.