ബൈക്ക് ലോറിയിലിടിച്ച് കത്തി; വിദ്യാർത്ഥി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബൈക്ക് ലോറിയിലിടിച്ച് കത്തി; വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി. അപകടത്തില്‍ ഒരു യുവാവ് മരിച്ചു. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ചെങ്ങന്നൂർ കാരയ്ക്കാട് സ്വദേശി കിരൺ കൃഷ്ണനാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ബൈക്ക് കത്തിയതിനെത്തുടർന്ന് മരിച്ചയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.


LATEST NEWS