കേബിള്‍ ടി വി ഓഫീസിൽ മോഷണം നടത്തിയ മൂന്ന് പേർ പിടിയിൽ; മോഷണത്തിന് പിന്നിൽ കേബിള്‍ സ്ഥാപനങ്ങൾ തമ്മിലുള്ള പക

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേബിള്‍ ടി വി ഓഫീസിൽ മോഷണം നടത്തിയ മൂന്ന് പേർ പിടിയിൽ; മോഷണത്തിന് പിന്നിൽ കേബിള്‍ സ്ഥാപനങ്ങൾ തമ്മിലുള്ള പക

കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ആലപ്പുഴ പാലസ് വാര്‍ഡ് തെക്കേക്കുളമാക്കിയില്‍ രാജ് കമൽ (36), കലവൂര്‍ പാറപ്പുറത്തുവെളി ബിനീഷ് (34), ആര്യാട് പഞ്ചായത്ത് വ്യാസപുരം പക്ഷണമ്പലത്തുവെളി പ്രതീഷ് (32) എന്നിവരാണ് മണ്ണഞ്ചേരി പോലീസിന്റെ പിടിയിലായത്. പ്രതികള്‍ മൂന്നുപേരും കേബിള്‍ ടി വി രംഗത്ത് ജോലി ചെയ്യുന്നവരാണ്. കേബിള്‍ ടി വി സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംഭവം. പാതിരപ്പള്ളിയിലെ സെവന്‍സ്റ്റാര്‍ കേബിള്‍ ടിവി ഓഫീസിന്റെ ടെക്‌നിക്കല്‍ റൂം കുത്തിത്തുറന്ന് ഒരു ലക്ഷം രൂപാവിലയുള്ള ഇലക്‌ട്രോണിക് ഉപകരണം മൂന്നുപേരും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. 

കേബിൾ ടി വി സ്ഥാപനങ്ങൾ തമ്മിലുള്ള കിടമത്സരമാണ് മോഷണത്തിലേക്ക് എത്തിച്ചത്. നഗരത്തിലും പരിസരങ്ങളിലും പരസ്പരം കേബിള്‍ മുറിച്ച് കളയുന്ന സംഭവങ്ങളും പതിവാണ്. ആയതിനാല്‍ പൊലീസ് ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. ഏതാനും വർഷം മുൻപ് കേബിൾ ടി വി സ്ഥാപനങ്ങൾ തമ്മിലുള്ള വൈര്യത്തെ തുടർന്ന് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. 


LATEST NEWS