ഗിനിയയില്‍ തടവിലായ ഇന്ത്യന്‍ നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നടപടി ആരംഭിച്ചു. ഹീറോയിക് ഇഡുന്‍ ചരക്ക് കപ്പലിലാകും നൈജീരിയയിലേക്ക് മാറ്റുക. നൈജീരിയന്‍ നാവിക സേന കപ്പലിലുള്ള 15 പേരെയും ചരക്ക് കപ്പലിലേക്ക് മാറ്റി. എന്ത് സംഭവിച്ചാലും നൈജീരിയയില്‍ ചെന്ന് നേരിടുമെന്ന് ചീഫ് ഓഫീസര്‍ സനു ജോസ് പറഞ്ഞു.യന്ത്രത്തകരാര്‍ പരിഹരിച്ചതോടെയാണ് നാവികരെ നൈജീരിയയിലേക്ക് കൊണ്ടുപോകുന്നത്.
ഗിനിയന്‍ പ്രാദേശിക സമയം രാത്രി 10 മണിയോടെ നാവികരെ ചെറുബോട്ടില്‍ ലൂബ പോര്‍ട്ടില്‍ നിന്ന് അവരുടെ കപ്പലിലേക്ക് എത്തിച്ചെങ്കിലും യന്ത്രത്തകരാര്‍ മൂലം കപ്പലിന് യാത്ര തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. കപ്പല്‍ ജീവനക്കാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് നൈജീരിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗിനിയയിലെ എംബസി അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.
Comments