ചെന്നൈ: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ് അന്തരിച്ചു. 81 വയസ്സായിരുന്നു. മനുഷ്യാവകാശ സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്.. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ രാജ്യമാദരിക്കുന്ന പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവാണ്.
പരിസ്ഥിതി, ലിംഗം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി, ഓക്സ്ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി ഓംവെദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനെ യൂനിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തിൽ ഫുലെ- അംബേദ്കർ ചെയർ മേധാവിയായിരുന്നു. കോപൻഹേഗൻ ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറായും അവര്‍ പ്രവര്‍ത്തിച്ചു.
കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെന്റ് ഇൻ വെസ്റ്റേൺ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹെബ് അംബേദ്കർ, മഹാത്മ ഭൂലെ, ദളിത് ആൻറ് ഡെമോക്രാറ്റിക് റവലൂഷൻ, അണ്ടർസ്റ്റാന്റിങ് കാസ്റ്റ് തുടങ്ങി 25 പുസ്തകങ്ങളാണ് ഓംവെദ് രചിച്ചിട്ടുള്ളത്.
Comments