2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു

2018 മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു. പ്രധാന നഗരങ്ങളിലുള്ള ചില മാരുതി ഡീലര്‍ഷിപ്പുകള്‍ മൂന്നാം തലമുറ മാരുതി സ്വിഫ്റ്റിന് മേല്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി.

അതേസമയം പുതുതലമുറ സ്വിഫ്റ്റിന്റെ ബുക്കിംഗ് വിവരങ്ങള്‍ സംബന്ധിച്ചുള്ള മാരുതിയുടെ ഔദ്യോഗിക പ്രസ്താവന ഇതുവരെയും വന്നിട്ടില്ല. വരും ആഴ്ചകളില്‍ തന്നെ പുത്തന്‍ സ്വിഫ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാരുതി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. 11,000 രൂപ നല്‍കി പുതിയ സ്വിഫ്റ്റ് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഔദ്യോഗിക ബുക്കിങ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. മുന്‍തലമുറ സ്വിഫ്റ്റിന്റെ നിര്‍മാണം ഇതിനോടകം കമ്പനി അവസാനിപ്പിച്ചിട്ടുണ്ട്.

സുസുക്കിയുടെ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിലാണ് പുതുതലമുറ സ്വിഫ്റ്റിന്റെയും നിര്‍മാണം. ഈ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോം വഴി വാഹനത്തിന്റെ ഭാരം ഏകദേശം 100 കിലോഗ്രാം കുറയ്ക്കാന്‍ സാധിക്കും. നേരത്തെയുള്ളതിനെക്കാള്‍ 20 എംഎം വീല്‍ബേസ് കൂടുതലുണ്ട് സ്വിഫ്റ്റിന്. ഇതുവഴി അകത്തളത്തില്‍ കൂടുതല്‍ സ്പേസ് ലഭിക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ ഡീസല്‍ എന്‍ജിനും പുതിയ സ്വിഫ്റ്റിലുണ്ടാകും. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനിലും 2018 സ്വിഫ്റ്റ് ലഭ്യമാകും. 5.50 ലക്ഷം രൂപ മുതല്‍ 8.50 ലക്ഷം വരെയാകും പുതിയ സ്വിഫ്റ്റിന്റെ വിപണി വില.

രൂപത്തില്‍ വാഹനത്തിന്റെ മുന്‍വശത്താണ് പ്രധാനമായും മാറ്റങ്ങള്‍. ക്രോം ഗാര്‍ണിഷിങ്ങോടു കൂടിയ ഹെക്സഗണല്‍ ഫ്ലോട്ടിങ് ഗ്രില്ല്, പുതിയ ഹെഡ് ലാമ്ബ്-ഫോഗ് ലാമ്ബ് എന്നിവ മുന്‍ഭാഗത്തെ രൂപം അകെമൊത്തം മാറ്റും. ഫ്ലോട്ടിങ് റൂഫ് വാഹനത്തിന് ക്ലാസിക് സ്റ്റൈല്‍ നല്‍കുന്നു. പുതിയ ടെയില്‍ ലാപും ഗ്ലാസുമാണ് പിന്‍ഭാഗത്ത്. പുതുക്കിപ്പണിത ഡാഷ്ബോര്‍ഡ്, ത്രീ സ്പോക്ക് സ്റ്റിയറിങ് വീല്‍, ഇന്‍സ്ട്രുമെന്റ് പാനല്‍ സെന്റര്‍ കണ്‍സോള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തിന് പുതുമയേകും.

നീളത്തിലും വീതിയിലും പഴയ മോഡലിനെക്കാള്‍ അല്‍പം മുന്നിലാണ് പുതിയ സ്വിഫ്റ്റ്. 3840 എംഎം നീളം, 1695 എംഎം വീതി, 1525 എംഎം ഉയരവും വാഹനത്തിനുണ്ട്. പെട്രോളില്‍ 21 കിലോമീറ്ററും ഡീസലില്‍ 26 കിലോമീറ്ററും ഇന്ധനക്ഷമത ലഭിക്കുമെന്നാണ് സൂചന. പുതിയ പതിപ്പിന് ശേഷം സ്വിഫ്റ്റിന്റെ ഹൈബ്രിഡ് പതിപ്പും അധികം വൈകാതെ ഇന്ത്യയിലെത്തും. 32 കിലോമീറ്ററോളം ഇന്ധനക്ഷമത ലഭിക്കുന്നതാകും ഹൈബ്രിഡ് സ്വിഫ്റ്റ്.


LATEST NEWS