പറന്നെത്തും ദുബായ് പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പറന്നെത്തും ദുബായ് പോലീസ്

അത്യാധുനിക സംവിധാനങ്ങളുമായി ദുബായ് പോലീസ് ജിറ്റെക്‌സ് 2017ല്‍ പറക്കും ബൈക്ക്, റോബോട്ടിക് പട്രോള്‍ വാഹനങ്ങള്‍, യന്ത്രപ്പോലീസ് സാങ്കേതിക വിദ്യകളെ പരമാവധി പ്രയോജനപ്പെടുത്താനൊരുങ്ങി ദുബായ് പോലീസ്,

ജിറ്റെക്‌സ് 2017ലാണ് ദുബായ് പോലീസ് തങ്ങളുടെ നൂതന ആശയങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പറക്കും ബൈക്ക്,റോബോട്ടിക് പെട്രോള്‍ വാഹനങ്ങള്‍, യന്ത്രപ്പോലീസ് എന്നിവയെല്ലാം പട്ടികയില്‍ ഇടം നേടിയിരിക്കുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന 'ഹൊവാര്‍സര്‍ഫ്' എന്ന പറക്കും ബൈക്ക് തന്നെയാണ് പ്രധാനതാരം. ഒരാളെയും വഹിച്ചു കൊണ്ട് അഞ്ചു മീറ്റര്‍ ഉയരത്തില്‍വരെ പറക്കാന്‍ കഴിയുന്ന ബൈക്കിന് എവിടെയും ഗതാഗത തടസ്സം മറികടന്നു സുഗമമായി എത്താന്‍ സാധിക്കും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ബൈക്ക് തുടര്‍ച്ചയായി 25 മിനിറ്റ് പറക്കുകയും ചെയ്യും.കൂടാതെ അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടുന്നതിനായി ഒരു സ്മാര്‍ട്ട് ബൈക്കും പ്രദര്‍ശനത്തിലുണ്ട്.