പുതിയ മോഡലുമായി ഡുക്കാട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പുതിയ മോഡലുമായി ഡുക്കാട്ടി

ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാവായ ഡുക്കാട്ടി പുതിയ മോഡലുമായി രംഗത്ത്.കമ്പനിയുടെ 90 ാം വാര്‍ഷിക ദിനാഘോഷവേളയിലാണ് പുതിയ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്.1299 പനേഗല്‍ എസ് എന്ന പേരില്‍ 500 യൂണിറ്റുകള്‍ അടങ്ങുന്ന വാര്‍ഷിക പതിപ്പുകളെയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.ഇന്ത്യയില്‍ ഡുക്കാട്ടി അവതരിപ്പിച്ച ഏറ്റവും വിലൂടിയ ബൈക്കാണിത്.എന്നാല്‍ വിലയെത്രയാണെന്ന് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.ഏതാണ്ട് 55 ലക്ഷത്തോളം രൂപ വില പ്രതീക്ഷിക്കാം.1285 സിസി സൂപ്പര്‍ക്വാര്‍ഡോ എല്‍ ട്വിന്‍ എന്‍ജിനാണ് ഈ പരിമിതക്കാല ബൈക്കിന് കരുത്തേകുന്നത്.പതിവ് ഡുക്കാട്ടി മോഡലുകളേക്കാള്‍ പത്ത് ശതമാനം അധികം കരുത്തും ടോര്‍ക്കും ഈ ബൈക്കിനുണ്ട്.

മികച്ച ഹാന്റിലിംഗും ട്രാക്ഷനും വാഗ്ദാനം ചെയ്യുന്നതിന് ഇതിൻ്റെ ചാസിയിലും ചില വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്.മാത്രമല്ല സസ്‌പെന്‍ഷനും വ്യത്യാസപ്പെടുത്തിയിട്ടുണ്ട്.ഡുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡുക്കാട്ടി വീല്‍ കണ്‍ട്രോള്‍, ബോഷ് കോര്‍ണറിംഗ് എബിഎസ്, ഡുക്കാട്ടി ക്വിക്ക് ഷിഫ്റ്റ് എന്നീ ഫീച്ചറുകളാണ് ഈ പരിമിതക്കാല എഡിഷനിലുള്ളത്.ഡുക്കാട്ടിയുടെ റേസിംഗ് ബൈക്കുകളില്‍ നിന്ന് പ്രചോദനമേറ്റിട്ടുള്ള പെയിന്റ് സീക്മാണ് നല്‍കിയിരിക്കുന്നത്.ബ്ലാക്ക്, വൈറ്റ്, റെഡ് എന്നീ നിറങ്ങള്‍ ഇടക്കലര്‍ത്തി, വീലുകളില്‍ സ്വര്‍ണനിറം പൂശിയാണ് വാര്‍ഷിക പതിപ്പ് ഇറക്കിയിരിക്കുന്നത്.


 


LATEST NEWS