ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യൂ8-ഓഡി ഇറക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി

ജർമ്മൻ കാർനിർമാതാവായ ഓഡി പുതിയ ഇലക്ട്രിക് കാറിനെ അവതരിപ്പിക്കാനൊരുങ്ങുന്നു. നിർമാണം പൂർത്തിയാക്കിയ ക്യൂ8 എസ്‌യുവിയെ 2017 ഡിട്രോയിറ്റ് ഓട്ടോഷോയിലായിരിക്കും അവതരിപ്പിക്കുക. നിലവിലുള്ള ഓഡി ക്യൂസെവൻ പ്ലാറ്റഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാഹനമിറക്കുന്നതെങ്കിലും മസിലൻ ആകാരഭംഗിക്കൊണ്ട് ശ്രദ്ധേയമാണ് ഈ ഇലക്ട്രിക് എസ്‌യുവി.

ലംബമായി ക്രമീകരിച്ച ക്രോം സ്ട്രിപ്പുകളും ഓഡി ബാഡ്ജുമുള്ള ബ്ലാക്ക് നിറത്തിലുള്ള ഗ്രില്ലാണ് മുൻഭാഗത്തെ മുഖ്യാകർഷണമായി പറയാവുന്ന ഘടകം. മുൻഭാഗത്തെ വലുപ്പമേറിയ ബംബറിൽ ഇ-ട്രോൺ എന്നാലേഖനം ചെയ്യപ്പെട്ടതായും കാണാം.

പിന്നിലേക്ക് ചാഞ്ഞിറങ്ങിയ രീതിയിലുള്ള റൂഫ് ലൈനാണ് വശങ്ങളിൽ നിന്നും കാണാൻസാധിക്കുക. ഓഡി ക്യൂസെവൻ ആധാരമാക്കിയുള്ളതാണെങ്കിലും ക്യൂ-8 ഇലക്ട്രിക് എസ്‌യുവിൽ മാത്രം കാണപ്പെടുന്ന സവിശേഷതയാണിത്. പുറത്തിറങ്ങാനിരിക്കുന്ന ഓഡിയുടെ എ8 ആഡംബര സെഡാന് തുല്യമായ സ്ഥാനമായിരിക്കും ഈ ഇലക്ട്രിക് വാഹനത്തിനുമുണ്ടാവുക. മാത്രമല്ല ഓഡിയുടെ ഈ ആഡംബര സെഡാനിൽ ഉൾക്കൊള്ളിക്കുന്ന ഫുള്ളി ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റം ക്യൂ8-ലും പ്രതീക്ഷിക്കാം.

പ്ലഗ്-ഇൻ ഹൈബ്രിഡ് ഓപ്ഷനൊപ്പം ഇലക്ട്രിക് ടർബോ എൻജിനുകളാണ് ക്യൂ8 ഇലക്ട്രിക് എസ്‌യുവിക്ക് കരുത്തേകുന്നത്. ബിഎംഡബ്ല്യൂ എക്സ്6, പോഷെ കയാൻ തുടങ്ങിയ ആഡബര എസ്‌യുവികളുമായി കിടപിടിക്കുന്നതിനായിരിക്കും ഓഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയുടെ വരവ്.
 


LATEST NEWS