ഡാറ്റ്‌സണിന്റെ നാലാമത്തെ മോഡലായ ഗോ ക്രോസ് ഓവർ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡാറ്റ്‌സണിന്റെ നാലാമത്തെ മോഡലായ ഗോ ക്രോസ് ഓവർ എത്തുന്നു

മാരുതി സുസുക്കി ഉടന്‍ പുറത്തിറക്കുന്ന ഇഗ്‌നിസിനോടു മത്സരിക്കാന്‍ ഗോ ക്രോസ് ഓവറുമായി ഡാറ്റ്‌സണ്‍ എത്തുന്നു. ഗോ പ്ലസ് ആധാരമാക്കിയാണ് ഡാറ്റ്‌സണ്‍ ഗോ ക്രോസ് നിര്‍മിക്കുന്നത്. ഡാറ്റ്‌സണ്‍ ക്രോസ് ഓവര്‍ വിപണിയിലേക്കെത്തിക്കുന്ന ആദ്യമോഡലാണ് ഗോ ക്രോസ്. 2016ല്‍ നടന്ന പതിമൂന്നാമത് ഡല്‍ഹി ഓട്ടോ എക്‌സ്‌പൊയില്‍ പ്രദര്‍ശിച്ച കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ഗോ ക്രോസ്.

ഡാറ്റ്‌സണിന്റെ നാലാമത്തെ മോഡലായ ഗോ ക്രോസിന് മികച്ച പ്രതികരണം ലഭിക്കുമെന്നു കമ്പനി പ്രതീക്ഷിക്കുന്നു. ദൈനംദിന ഉപയോഗം, നാഗരിക ഉപയോഗം എന്നിവയ്ക്കു പുറമെ അത്യാവശ്യം അവധിക്കാല യാത്രകള്‍ക്കും ഒരു പോലെ ഉപകരിക്കുന്ന തരത്തിലാണു ഇതിന്റെ നിര്‍മ്മാണം.

പുതു തലമുറ യുവാക്കളെയാണ് ഈ മോഡല്‍ ഏറ്റവുമധികം ആകര്‍ഷിക്കുക. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസിലുള്ളത്. ഫീച്ചറുകളും നിര്‍മ്മാണവും ഗോ പ്ലസില്‍ നിന്നു വ്യത്യസ്തമാണ്. ഗോ പ്ലസ്സിയല്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയാകും ഗോ ക്രോസിലും. 5000 ആര്‍പിഎമ്മില്‍ 64 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 140 എന്‍എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ഈ വര്‍ഷം പകുതിയോടു കൂടി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഗോ ക്രോസിന്റെ വില അഞ്ചു ലക്ഷത്തില്‍ തുടങ്ങും.


Loading...