ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 7.04 ലക്ഷം രൂപ മുതല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 7.04 ലക്ഷം രൂപ മുതല്‍

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പ് ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും. 7.04 ലക്ഷം രൂപയാണ് എലൈറ്റ് i20 മാഗ്ന സിവിടിയുടെ വില. 

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍. 83 bhp കരുത്തും 114 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

അതേസമയം 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എബിഎസും എയര്‍ബാഗുകളും എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

പിന്നിലേക്ക് ഇറങ്ങി ഒരുങ്ങിയ 'ടൂ പീസ്' ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ടനിറം എന്നിങ്ങനെ നീളും പുതിയ എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് വിശേഷങ്ങള്‍. ആറു നിറങ്ങളിലാണ് മോഡലിന്റെ വരവ്.

പുതിയ സിവിടി വകഭേദങ്ങളുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി. മോഡലിന്റെ വിതരണം ഉടന്‍ ആരംഭിക്കും.