ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കി ഹ്യുണ്ടായ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കി ഹ്യുണ്ടായ്

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയുവാന്‍ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമൊരുക്കി ഹ്യുണ്ടായ് രംഗത്ത് എത്തിയിരിക്കുന്നു. അതായത്, ഹ്യുണ്ടായിയും,കിയ മോട്ടോഴ്‌സും ചേര്‍ന്ന് ഓട്ടോമേറ്റഡ് വാലേ പാര്‍ക്കിംഗ് സിസ്റ്റം (എവിപിഎസ്) ഉള്‍പ്പെടുന്ന വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനമാണ് കമ്പനി അവതരിപ്പിക്കുന്നത്. മാത്രമല്ല, പാര്‍ക്കിംഗ് കേന്ദ്രങ്ങളില്‍ നിര്‍ത്തിയിടുന്ന ഇലക്ട്രിക് വാഹനങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജ് ചെയ്യുകയും, ചാര്‍ജിങ് പൂര്‍ണമാകുമ്പോള്‍ ഈ വാഹനങ്ങള്‍ എവിപിഎസ് സംവിധാനത്തിലൂടെ മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റപ്പെടുന്ന കണ്‍സെപ്റ്റ് മോഡലാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ, സ്മാര്‍ട്ട്‌ഫോണ്‍ വഴി വാഹനത്തിന് ചാര്‍ജ് ചെയ്യൂ എന്ന് നിര്‍ദ്ദേശം നല്‍കിയാല്‍ വാഹനം ഓട്ടോമാറ്റിക്കായി വയര്‍ലെസ് ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് നീങ്ങുന്നതുമാണ്. പിന്നീട്, പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുന്ന വാഹനം എവിപിഎസ് സംവിധാനം ഉപയോഗിച്ച് ഒഴിവുള്ള മറ്റൊരു പാര്‍ക്കിംഗ് ഇടത്തിലേക്ക് മാറ്റുനതാണ് രീതി. മാത്രമല്ല,തൊട്ടു പുറകിലായി ചാര്‍ജ് ചെയ്യാന്‍ കാത്തിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒഴിവുള്ള ഇടങ്ങളില്‍ വയര്‍ലെസ് ചാര്‍ജിംഗ് ചെയ്യാന്‍ സാധിക്കുന്നതുമാണ്.ഇതിനുപുറമെ, ഡ്രൈവര്‍ തിരികെ വിളിച്ചാല്‍, വാഹനം തന്നെ ഡ്രൈവറുടെ അടുത്തെത്തുമെന്ന പ്രത്യേകതയും ഇതിനുണ്ട്.