വേഗതയുടെ പര്യായം മാറുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേഗതയുടെ പര്യായം മാറുന്നു

വേഗതയില്‍ ബ്യുഗാട്ടി ഷിറോണെ പിന്തള്ളി കൊഹ്നിസെഗ് പൂജ്യത്തില്‍ നിന്ന് 400 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 36 സെക്കന്‍ഡ് വേഗതയുടെ പര്യായമായിരുന്നു ബ്യുഗാട്ടി ഷിറോണ്‍ ഇതുവരെ. എന്നാല്‍ ആ റെക്കോഡ് തിരുത്തിക്കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ സ്വീഡിഷ് സൂപ്പര്‍കാര്‍ നിര്‍മ്മാണ കമ്പനിയായ കൊഹ്നിസെഗ്. ഡെന്‍മാര്‍ക്കിലെ വാന്‍ഡേല്‍ എയര്‍ഫീല്‍ഡിലാണ് ചരിത്രം തിരുത്തി കുറിക്കപ്പെട്ടത്.

പൂജ്യത്തില്‍ നിന്ന് 400 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ബുഗാട്ടി 41.96 സെക്കന്‍ഡുകള്‍ എടുത്തപ്പോള്‍ കൊഹ്നിസെഗിന്റെ അഗേറ ആര്‍.എസിന് വേണ്ടി വന്നത് വെറും 36.44 സെക്കന്‍ഡുകള്‍ മാത്രം.ബ്രേക്കിങ് സമയത്തിലും ബുഗട്ടിയേക്കാളും കുറവാണ് കൊഹ്നിസെഗ് എടുത്തത്. 400 കിലോമീറ്റര്‍ വേഗത്തില്‍ നിന്ന് തിരിച്ച പൂജ്യത്തിലെത്താന്‍ ബുഗാട്ടിക്ക് വേണ്ടിവന്നത് 32.6 സെക്കന്‍ഡായിരുന്നു. എന്നാല്‍ കൊഹ്നിസെഗിന് 26.88 സെക്കന്‍ഡുമാത്രമേ വേണ്ടിവന്നുള്ളൂ.


LATEST NEWS