കരുത്തും മൈലേജും ഒന്നിച്ച്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരുത്തും മൈലേജും ഒന്നിച്ച്

ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം പി 400 ഇ' വരും മാസങ്ങളില്‍ തന്നെ വിപണിയിലെത്തും ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാന്‍ഡുകളായ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് വാഹനം അവതരിപ്പിക്കാനൊരുങ്ങുന്നു. റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ് വി ആര്‍' ആധാരമാക്കി കമ്പനി സാക്ഷാത്കരിച്ച 'പി 400 ഇ' ഈ മാസം തന്നെ പുറത്തെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്

. 13 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ ബാറ്ററിയാണു ജെ എല്‍ ആര്‍ ഘടിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കാര്‍ 31 മൈല്‍ ഓടുമെന്നാണു നിര്‍മാതാക്കളുടെ വാഗ്ദാനം. നീളത്തില്‍ ഘടിപ്പിച്ച രണ്ടു ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനൊപ്പം 85 കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറും കൂടി ചേരുന്നതാണു 'റേഞ്ച് റോവര്‍ സ്‌പോര്‍ട് പി 400 ഇ'യുടെ പവര്‍ട്രെയ്ന്‍. പരമാവധി 399 ബി എച്ച് പി കരുത്തും 640 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാന്‍ ഈ കൂട്ടുകെട്ടിനാവും.