മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാരുതി ബലേനോ ആല്‍ഫ ഓട്ടോമാറ്റിക് ഇന്ത്യയില്‍ എത്തുന്നു

മാരുതി സുസുക്കിയുടെ   പ്രീമിയം ഹാച്ച്ബാക് ബലേനോയ്ക്ക് പുതിയ ഓട്ടോമാറ്റിക് വകഭേദം എത്തുന്നു . നേരത്തെ ഡെല്‍റ്റ, സീറ്റ വകഭേദങ്ങളിലാണ് ബലേനോയ്ക്ക് ഓട്ടോമാറ്റിക്കുണ്ടായിരുന്നത്. അതുകൂടാതെയാണ് ടോപ് വേരിയന്റായ 1.2 ലീറ്റര്‍ ആല്‍ഫ പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ചിരിക്കുന്നത്.


നിരത്തിലെത്തി വെറും 20 മാസത്തില്‍ രണ്ടു ലക്ഷം യൂണിറ്റ് വില്‍പ്പന ബലേനോ സ്വന്തമാക്കിയിരുന്നു. 2015 ഒക്ടോബറില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ തകര്‍പ്പന്‍ വില്‍പ്പന കൈവരിച്ചാണു ‘ബലേനോ’യുടെ മുന്നേറ്റം. ഏതാനും മാസം മുമ്പ് വിപണിയിലെത്തിയ, ഒരു ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുള്ള സ്‌പോര്‍ട്ടി പതിപ്പായ ‘ബലേനോ ആര്‍ എസി’ന്റെ വില്‍പ്പന കണക്കിലെടുക്കാതെയാണ് മാരുതി സുസുക്കി ഈ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്.

 

 

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയാണ് നിലവിലെ ‘ബലേനോ’ വില്‍പനയ്ക്കുള്ളത്; 1.2 ലിറ്റര്‍, വി വി ടി പെട്രോള്‍, 1.3 ലിറ്റര്‍, ഡി ഡി ഐ എസ് ഡീസല്‍ എന്‍ജിനുകളാണു കാറിന് കരുത്തേകുന്നത്.8.34 ലക്ഷം രൂപയാണ് ആല്‍ഫ ഓട്ടോമാറ്റിക്കിന്റെ ന്യൂഡല്‍ഹി എക്‌സ്‌ഷോറൂം വില.

 


LATEST NEWS