മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേയ്ക്ക്

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ നവംബര്‍ 15ന് വിപണിയിലേയ്ക്ക് എത്തുന്നു. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയിലും 2018 ഗ്ലോബല്‍ മൊബിലിറ്റി സമ്മിറ്റിലും ഇട്രിയോ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. ട്രിയോ, ട്രിയോ യാരി എന്നിങ്ങനെ രണ്ട് വേരിന്റിലാണ് ട്രിയോ ഇലക്ട്രിക് നിരത്തിലെത്തുക.ട്രിയോയിലെ ബാറ്ററി റിയര്‍ ആക്സിലിന്റെ തൊട്ടുമുകളിലാണ്.മറ്റുള്ള ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ ഈടുനില്‍ക്കുന്നതും പരിപാലന ചെലവ് കുറഞ്ഞതുമായിരിക്കും ട്രിയോയിലെ ലിഥിയം അയോണ്‍ ബാറ്ററി.

പരമാവധി ലോഡിങ് കപ്പാസിറ്റി ഒരുക്കിയിരിക്കുന്നു. വേഗത മണിക്കൂറില്‍ 25 കിലോമീറ്ററിലാണ് ലോഡിങ് കപ്പാസിറ്റി ഒരുക്കിയിരിക്കുന്നത്.ലിഥിയം അയോണ്‍ ബാറ്ററിക്കൊപ്പം ഇതിലും മികച്ച കരുത്തും വേഗതയും പുതിയ ട്രിയോയ്ക്കുണ്ടാകുമെന്നാണ് സൂചന. സ്പേസ് ഫ്രെയിം ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. 120 എഎച്ച് ബാറ്ററി പാക്കില്‍ 1കെഡബ്യൂ /3.2 എന്‍എം ടോര്‍ക്കാണ് ഇആല്‍ഫ നല്‍കിയിരുന്നത്. മഹീന്ദ്ര നിരയിലെ രണ്ടാമത്തെ ഇലക്ട്രിക് ഓട്ടോയാണിത്. 


LATEST NEWS