പുതിയ വിപണന തന്ത്രവുമായി പതഞ്ജലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ വിപണന തന്ത്രവുമായി പതഞ്ജലി

 യോഗ ഗുരു ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ
പതഞ്ജലി വൈവിധ്യവത്കരണത്തിന് ഒരുങ്ങുന്നു.

ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹന വ്യവസായ
രംഗത്തേക്ക് ചുവടുവച്ചേയ്ക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ സൂചന നല്‍കി. ഒരു
ബിസിനസ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച സൂചന നല്‍കിയത്.          
 ഇലക്ട്രിക് വാഹന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി നിക്ഷേപത്തിനോ
ഏറ്റെടുക്കലിനോ ആയി തങ്ങളെ സമീപിച്ചെന്ന് അദ്ദേഹം വ്യക്തമാക്കി. റേഡിയേഷന്‍ ഇല്ലാതെയാക്കുന്ന
മൊബൈല്‍ ചിപ്പ് നിര്‍മാണ കമ്പനിയും ഇത്തരത്തില്‍ സമീപിച്ചിട്ടുണ്ട്. സ്വദേശി കമ്പനികളില്‍ മാത്രമേ
തങ്ങള്‍ മുതല്‍മുടക്കുകയുള്ളൂെവന്ന് ബാലകൃഷ്ണ അറിയിച്ചു.                                                                                      
                 .