ജീവിതത്തിലേക്കൊരു ബെൽറ്റിടാം; അപകടങ്ങളിൽ നിന്ന് സുരക്ഷാ നേടാം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജീവിതത്തിലേക്കൊരു ബെൽറ്റിടാം; അപകടങ്ങളിൽ നിന്ന് സുരക്ഷാ നേടാം

കാറുകളിൽ അപകടമുണ്ടാകുമ്പോൾ യാത്രക്കാരന് ഏറ്റവും കൂടുതൽ സുരക്ഷയൊരുക്കുന്നത് സീറ്റ് ബെൽറ്റ് ആണ്. കൃത്യമായി സീറ്റ് ബെൽറ്റ് ഉപയോഗിച്ചാൽ പലഅപകടങ്ങളിലും രക്ഷപ്പെടാം. എയർബാഗും എ ബി എസും മറ്റ് ആധുനിക സംവിധാനങ്ങൾക്കുമൊക്കെ സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെൽറ്റ് കഴിഞ്ഞേ സ്ഥാനമുള്ളൂ.

പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ളണ്ടുകാരനായ ജോർജ് കയ്‌ലെ  രൂപകൽപന ചെയ്ത ലോകത്തിലെ ആദ്യ സീറ്റ്ബെൽറ്റ്  ഉപയോഗിച്ചത്   ഗ്ലൈഡർ പൈലറ്റുമാരും ഉയരങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നവരുമായിരുന്നു. കാറുകളിലേക്കും കുതിരവണ്ടികളിലേക്കും സീറ്റ് ബെൽറ്റ് കയറിയത് 1885 ൽ അമേരിക്കയിലാണ്. വാടകവണ്ടികളുടെ പിൻസീറ്റ് യാത്രക്കാരുടെ സുരക്ഷയായിരുന്നു ലക്ഷ്യം.

സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ ഇന്ത്യയിലെ ശീലങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വലിയൊരു ശതമാനം സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ല.കര്‍ശനമായ സാഹചര്യത്തില്‍ മുന്‍ സീറ്റിലെ യാത്രക്കാരില്‍ മാത്രമായി ഒതുങ്ങുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് അപൂർവമാണ്. നിയമപരമായി നിർബന്ധമില്ലെങ്കിലും പിൻ സീറ്റ് യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കണം.

ഇന്ത്യന്‍ റോഡുകളില്‍ വർഷം 1.5 ലക്ഷം പേര്‍ അപകടങ്ങളിൽ മരിക്കുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചാൽ മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ 50 ശതമാനവും ഗുരുതരമായ പരിക്കുകള്‍ 45 തമാനവും ഒഴിവാക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍. പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം കുറയ്ക്കാം. സുരക്ഷയുടെ കാര്യത്തിൽ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വലുതാണ്. എയര്‍ബാഗ് ഉള്ള വാഹനങ്ങളില്‍ അവ പ്രവർത്തിക്കണമെങ്കിൽ പോലും സീറ്റ് ബെൽറ്റ് ധരിച്ചേ മതിയാകൂ. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി നമുക്കും സീറ്റ് ബെൽറ്റ് ശീലമാക്കാം. 


LATEST NEWS