ഇലക്ട്രിക് പവറില്‍ നിസാന്റെ മാജിക്...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇലക്ട്രിക് പവറില്‍ നിസാന്റെ മാജിക്...

മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു യുദ്ധവിമാനമെന്ന തോന്നുന്ന ഇലക്ട്രിക് കാറില്‍ അത്ഭുതം തീര്‍ത്ത് നിസാന്‍.ത്രികോണാകൃതിയില്‍ യുദ്ധവിമാനങ്ങളുടെ മാതൃകയിലാണ് നിസാന്റെ ഭാവി ഇലക്ട്രിക് കാര്‍ ബ്ലേഡ്‌ഗ്ലൈഡര്‍..മുന്നില് ഡ്രൈവര്‍ക്ക് ഒരു സീറ്റും പിന്നില്‍ രണ്ട് സീറ്റുമാണ് വാഹനത്തിന്

പിന്‍സീറ്റിലെ സി പില്ലറില്‍ കൊളുത്തിയ രണ്ട് ഡോറുകളും കൈകള്‍ ഉയര്‍ത്തി ആലിംഗനം ചെയ്യുന്ന പോലെ പിറകിലേക്ക് തുറക്കുന്നു.റേസ് കാറിന്റേതു പോലുള്ള സ്റ്റിയറിംഗ് വീലിിന് നടുവിലുള്ള സ്‌ക്രീനില്‍ സ്പീഡ്,ബാറ്ററി ചാര്‍ജ്ജ് ടോര്‍ക്ക് മാപ്പിങ്ങ് തുടങ്ങിയ വിവരങ്ങള്‍ പ്രത്യക്ഷപ്പെടും.ആദ്യമായി അവതിരിപ്പിക്കുന്ന ഒരു ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറാണ് നിസാന്റെ ബ്ലേഡ്‌ഗ്ലൈഡര്‍.2013-ലെ ടോക്യോ മോട്ടോര്‍ ഷോയില്‍ കോണ്‍സെപ്റ്റ് കാര്‍ എന്ന നിലയില്‍ ആണ് ഈ വാഹനം ആദ്യം പ്രത്യക്ഷപ്പെട്ടത്.ഇതിനോടകം മിനുക്ക് പണികള്‍ പലതും വരുത്തികഴിഞ്ഞു.തുറന്ന റൂഫ് ഒപ്പം കാര്‍ മറിഞ്ഞാല്‍ യാത്രക്കാര്‍ക്ക് സുരക്ഷയേകുന്ന ഉറപ്പുളള ചട്ടക്കൂട് ഇതൊക്കെ ഈ സ്‌പോര്‍ട്‌സ് കാറിന്റെ പ്രത്യേകതകളാണ്. ഏതാണ്ട് 30,000 പൗണ്ട് (25 ലക്ഷം രൂപ) വില പ്രതീക്ഷിക്കാവുന്ന വൈദ്യുതി സ്‌പോര്‍ട്‌സ് കാര്‍ എന്ന് വിപണിയില്‍ എത്തും എന്ന് നിസ്സാന്‍ പറഞ്ഞിട്ടില്ല.


 


LATEST NEWS