ബൈക്കുകളെയെല്ലാം പിന്നിലാക്കി ഹോണ്ട ആക്ടിവ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബൈക്കുകളെയെല്ലാം പിന്നിലാക്കി ഹോണ്ട ആക്ടിവ 

രാജ്യത്തെ ഇരുചക്ര വാഹന വിപണി മികച്ച പ്രകടനം കാഴ്‍ചവച്ച മാസമായിരുന്നു 2017 ജൂലൈ. 1.67 മില്യണ്‍ ഇരുചക്രവാഹനങ്ങളാണ് ഈ കാലയളവില്‍ വിപണിയിലെത്തിയത്. ഗിയര്‍രഹിത സ്‍കൂട്ടര്‍ ഹോണ്ട ആക്ടിവ തന്നെയാണ് ഈ മാസവും ഇരുചക്ര വാഹനവിപണിയിലെ രാജാവ്. 2,92,669 ആക്ടീവകളാണ് ജൂലൈയില്‍ മാത്രം നിരത്തിലിറങ്ങിയത്. ബൈക്കുകള്‍ ഈ മാസവും രണ്ടാംസ്ഥാനത്താണെന്നതാണ് ശ്രദ്ധേയം. ഹീറോ മോട്ടര്‍ കോര്‍പ്പറേഷന്‍റെ സ്പ്ലെണ്ടറാണ് രണ്ടാംസ്ഥാനത്ത്. 2,22,458 സ്പ്ലെണ്ടറുകളാണ് നിരത്തിലിറങ്ങിയത്. ഏറ്റവും കൂടുതല്‍ വിറ്റ 10 ഇരുചക്രവാനങ്ങളുടെ വിവരങ്ങള്‍ താഴെ

ഏറ്റവും കൂടുതല്‍ വിറ്റ 10 സ്‍കൂട്ടറുകള്‍
1. Honda Activa – 2,92,669
2. TVS Jupiter – 62,707
3. Hero Maestro – 40,193
4. Honda Dio – 37,986
5. Suzuki Access – 26,779
6. Yamaha Fascino – 16,000
7. Hero Duet – 14,418
8. Yamaha Ray – 13,836
9. TVS Scooty Pep+ – 13,588
10. Hero Pleasure – 12,758 

ഏറ്റവും കൂടുതല്‍ വിറ്റ 10 ബൈക്കുകള്‍
1. Hero Splendor – 2,22,458
2. Hero HF Deluxe – 1,55,908
3. Honda CB Shine – 81,704
4. Hero Passion – 79,778
5. Hero Glamour – 77,589
6. Bajaj Pulsar Series – 56,953
7. Royal Enfield Classic 350 – 42,967
8. Bajaj CT 100 – 40,923
9. Bajaj Platina – 32,072
10. TVS Apache – 30,593


LATEST NEWS