അഡ്വഞ്ചര്‍ ടൂററുമായി ഹോണ്ട ഇന്ത്യയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഡ്വഞ്ചര്‍ ടൂററുമായി ഹോണ്ട ഇന്ത്യയിലേക്ക്

പുതിയ അഡ്വഞ്ചര്‍ ടൂററുമായി ഹോണ്ട ഇന്ത്യയിലേക്ക്. സിആര്‍എഫ്1000എല്‍ ആഫ്രിക്ക ട്വിന്‍ എന്ന പേരിലെത്തുന്ന ബൈക്കിനെ ജൂലൈയോടുകൂടി വിപണിയിലെത്തുമെന്ന് ഹോണ്ട. 2016 ഓട്ടോഎക്‌സ്‌പോയില്‍ അരങ്ങേറ്റം കുറിച്ച ഈ ബൈക്കിനെ കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നാല്‍ ജപ്പാനിലുണ്ടായ ഭൂകമ്പം കാരണം നിര്‍മാണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. സികെഡി ചാനല്‍ വഴിയായിരിക്കും ഹോണ്ടയില്‍ നിന്നുള്ള അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെത്തുക. ഹോണ്ടയുടെ മനേസര്‍ പ്ലാന്റില്‍ വച്ചായിരിക്കും ഇതിന്റെ അസംബ്ലിംഗ് വര്‍ക്കുകള്‍ നടത്തുക.

കംഫര്‍ട്ടും മികച്ച ഹാന്റലിംഗും നല്‍കുന്ന ഓഫ് റോഡ് സവിശേഷതകള്‍ അടങ്ങുന്ന ഒന്നാണ് ആഫ്രിക്ക ട്വിന്‍. ഭാരക്കുറവാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 94ബിഎച്ച്പിയും 98എന്‍എം ടോര്‍ക്കും നല്‍കുന്ന 998സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഈ അഡ്വഞ്ചര്‍ ടൂററിന്റെ കരുത്ത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, 6 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്നിങ്ങനെയാണ് ആഗോളവിപണിയില്‍ ലഭ്യമാകുന്നതെങ്കിലും ഇന്ത്യസ്‌പെക് മോഡലില്‍ മാനുവല്‍ മാത്രമായിരിക്കും ഉള്‍പ്പെടുത്തുക. ഹോണ്ടയുടെ സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, എബിഎസ് എന്നിങ്ങനെ മൂന്ന് തരത്തില്‍ കണ്‍ട്രോള്‍ ചെയ്യാന്‍ സാധിക്കും എന്ന സവിശേഷത കൂടി ഇതിനുണ്ട്.
ദീര്‍ഘദൂര യാത്രയ്ക്ക് സഹായിക്കുന്ന 18.8ലിറ്റര്‍ ഫ്യുവല്‍ ടാങ്കും ഓഫ് റോഡിംഗിന് സഹായകമാകുന്ന 21 ഇഞ്ച് മുന്‍ ടയറും 18 ഇഞ്ച് പിന്‍ ടയറുമാണ് ഈ ബൈക്കിലുള്ളത്. പ്രാദേശികമായി അസംബ്ലിംഗ് നടത്തുന്നതിനാല്‍ ഏകദേശം 14 ലക്ഷത്തിനടുത്തായിരിക്കും ഈ ബൈക്കിന്റെ വിപണന വില. ഈ വില കണക്കിലെടുക്കുമ്പോള്‍ സുസുക്കി വിസ്‌ട്രോം1000, ട്രയംഫ് ടൈഗര്‍ എന്നിവരോടായിരിക്കണം ടൂറര്‍ സവിശേഷതകളുമായി എത്തുന്ന ആഫ്രിക്ക ട്വിനിന് ഏറ്റുമുട്ടേണ്ടി വരിക.


Loading...
LATEST NEWS