ഹൈപ്പര്‍ലൂപിനെ ആന്ധ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹൈപ്പര്‍ലൂപിനെ ആന്ധ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു

ഇലോണ്‍ മസ്‌കിന്റെ വിപ്ലവ ആശയം, ഹൈപ്പര്‍ലൂപിനെ ആന്ധ്രസര്‍ക്കാര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു.ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡയ്ക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ് ലൈനിനെ ഹൈപ്പര്‍ലൂപ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ് (HTT) സ്ഥാപിക്കും. അമരാവതിയെയും വിജയവാഡയെയും ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ലൂപ് ലൈനിന് വേണ്ടി എച്ച്ടിടിയുമായി ആന്ധ്രസര്‍ക്കാര്‍ ധാരണപത്രത്തില്‍ ഒപ്പിട്ടു.

 

പുതിയ ഗതാഗത സംവിധാനത്തിന് കീഴില്‍ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൈര്‍ഘ്യം അഞ്ച് മിനിറ്റായി ചുരുങ്ങും. നിലവില്‍ ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമേറിയ യാത്രയാണ് അമരാവതിയും വിജയവാഡയും തമ്മില്‍.ഹൈപ്പര്‍ലൂപ് പദ്ധതിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് 2500 ല്‍ ഏറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.പ്രാരംഭഘട്ടത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള സ്വകാര്യ നിക്ഷേപകരില്‍ നിന്നുമാണ് പദ്ധതിയ്ക്കായുള്ള പണം സ്വരൂപിക്കുക.


ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ റെയില്‍ ലൈനിലും മൂന്നിരിട്ടി വേഗതയാണ് ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ കൈവരിക്കുക. മണിക്കൂറില്‍ 1100 കിലോമീറ്റര്‍ വേഗത വരെയാകും ഹൈപ്പര്‍ലൂപ് ട്രെയിനുകള്‍ ഇന്ത്യയില്‍ സ്വീകരിക്കുക.

ആന്ധ്രപ്രദേശ് ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പിന്തുണയോടെയാണ് എച്ച്ടിടി ഹൈപ്പര്‍ലൂപ് ലൈൻ സ്ഥാപിക്കുക. ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ് സ്ഥാപിക്കുന്നതിന് വേണ്ടി ആന്ധ്രപ്രദേശ് സര്‍ക്കാരുമായി ധാരണപത്രം ഒപ്പിട്ടതായി എച്ച്ടിടി സഹസ്ഥാപകനും ചെയര്‍മാനുമായ ബിബോബ് ഗ്രെസ്ത പറഞ്ഞു.


LATEST NEWS