വിൽപ്പന ഇടിവ്; പ്രമുഖ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡും പ്ലാന്റുകൾ അടച്ചിടുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിൽപ്പന ഇടിവ്; പ്രമുഖ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡും പ്ലാന്റുകൾ അടച്ചിടുന്നു

വിൽപ്പന കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് പ്രമുഖ വാഹന നിർമാതാക്കളായ അശോക് ലെയ്‌ലാൻഡും പ്ലാന്റുകൾ അടച്ചിടുന്നു. രാജ്യത്തെ അഞ്ച് പ്ലാന്റുകളാണ് ഈ മാസം ഭാഗികമായി പൂട്ടിയിടുന്നത്. നേരത്തെ മാരുതി സുസുക്കി രണ്ട് പ്ലാന്റുകൾ അടച്ചിട്ടിരുന്നു. അശോക് ലെയ്‌ലാൻഡിന്റെ വാഹന വിൽപ്പനയിൽ ഇരുപത്തിയെട്ട് ശതമാനം ഇടിവാണ് കഴിഞ്ഞ ജൂലൈ മാസം മാത്രമുണ്ടായത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി മൂല്യവും ഇടിഞ്ഞു. ഓഗസ്റ്റ് മാസത്തെ ട്രക്ക് വിൽപനയിൽ വൻ ഇടിവും രേഖപ്പെടുത്തിയിരുന്നു. എഴുപത് ശതമാനം കുറവുണ്ടായെന്നാണ് റിപ്പോർട്ടുകൾ.


LATEST NEWS