ആദ്യ സ്മാര്‍ട്ട് സ്‌കൂട്ടര്‍ ഏഥര്‍ S340 ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദ്യ സ്മാര്‍ട്ട് സ്‌കൂട്ടര്‍ ഏഥര്‍ S340 ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍

ആദ്യ സ്മാര്‍ട്ട് സ്‌കൂട്ടര്‍ ഏഥര്‍ S340 ജൂണ്‍ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ എത്തും.ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് സ്റ്റാര്‍ട്ട് അപ് കമ്പനി ഏഥര്‍ എനര്‍ജിയാണ് ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മ്മാതാക്കള്‍.

ആദ്യഘട്ടത്തില്‍ ബെംഗളൂരുവില്‍ മാത്രമാണ് സ്‌കൂട്ടര്‍ ലഭ്യമാവുക.ഏഥര്‍ S340 -യ്ക്ക് വേണ്ടി മുപ്പതു സ്മാര്‍ട്ട് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ ബെംഗളൂരുവില്‍ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു.

ഏഥര്‍ സ്‌കൂട്ടറുകള്‍ക്കു പുറമെ മറ്റു വൈദ്യുത വാഹനങ്ങള്‍ക്കും ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉപയോഗപ്പെടുത്താമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.ഒറ്റ ചാര്‍ജില്‍ എണ്‍പതു കിലോമീറ്റര്‍ വരെ സ്‌കൂട്ടര്‍ ഓടും. 

പരമാവധി 72 കിലോമീറ്റര്‍ വേഗത്തില്‍ വരെ സ്‌കൂട്ടര്‍ പായും . എന്നാല്‍  വേഗത കൂടുന്നതിന് അനുസരിച്ചു ബാറ്ററി റേഞ്ച് കുറയും. മാറ്റമില്ലാതെ നാല്‍പതു കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ന്നാല്‍ സ്‌കൂട്ടര്‍ എണ്‍പതു കിലോമീറ്റര്‍ ദൂരം ഒറ്റ ചാര്‍ജ്ജില്‍ പിന്നിടും.

ബാറ്ററിയുടെ ആയുസ് അമ്പതിനായിരം കിലോമീറ്റര്‍. കാലാവധി അഞ്ചു മുതല്‍ ആറു വര്‍ഷം വരെയും. ഫാസ്റ്റ് ചാര്‍ജ്ജ് ഫീച്ചറും ബാറ്ററിയില്‍ എടുത്തുപറയണം. പുതിയ ഏഥര്‍ S340 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

 

എന്നാല്‍ ഒന്നു മുതല്‍ ഒന്നര ലക്ഷം രൂപ വരെ സ്‌കൂട്ടറിന് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. 
 


LATEST NEWS