കേരളത്തോടൊപ്പം ബജാജ് ഓട്ടോ:  രണ്ട് കോടി രൂപ ധനസഹായം നൽകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തോടൊപ്പം ബജാജ് ഓട്ടോ:  രണ്ട് കോടി രൂപ ധനസഹായം നൽകും

രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ പ്രളയക്കെടുതി നേരിടുന്ന കേരളത്തിനായി  രണ്ട് കോടി രൂപ നല്‍കും. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കമ്പനി നേരിട്ട് കൈമാറും. ബാക്കി ഒരു കോടി ജാന്‍കിദേവി ബജാജ് ഗ്രാം വികാസ് സാന്‍സ്തയിലൂടെ (JBGVS) ദുരിതത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കാന്‍ ഉപയോഗിക്കും.

ഈ തുകയിലൂടെ ഏകദേശം 1000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റ് ലഭ്യമാക്കാന്‍ സാധിക്കും. വാട്ടര്‍ ഫില്‍റ്റര്‍, ടാര്‍പോളിന്‍ ഷീറ്റ്, നൈലോണ്‍ കയര്‍,  കിച്ചണ്‍ സെറ്റ്, ഉറങ്ങാനുള്ള പ്ലാസ്റ്റിക് മാറ്റുകൾ, പുതപ്പ്, ടവൽ, സോപ്പ് തുടങ്ങിയവ അവശ്യസാധനങ്ങള്‍ കിറ്റിലുണ്ടാകും. കേരളത്തിലെ ബജാജ് ഓട്ടോ വാണിജ്യ വാഹന ഡീലര്‍ഷിപ്പിന്റെയും മറ്റും മേല്‍നോട്ടത്തിലാണ് ഇതിന്റെ വിതരണം നടക്കുക. 

നേരത്തെ ടിവിഎസ് (ഒരു കോടി), ഹ്യുണ്ടായി (ഒരു കോടി), മെഴ്‌സിഡിസ് ബെന്‍സ് (30 ലക്ഷം) എന്നീ കമ്പനികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസഹായം നൽകിയിരുന്നു. 


LATEST NEWS