ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്  കാറുകള്‍ ഇന്ത്യന്‍ വിപണികളില്‍; ഒന്നര ലക്ഷം രൂപയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബജാജിന്റെ കുഞ്ഞന്‍ ക്യൂട്ട്  കാറുകള്‍ ഇന്ത്യന്‍ വിപണികളില്‍; ഒന്നര ലക്ഷം രൂപയ്ക്ക്

ചെകാറുകള്‍ വളരെപ്പെട്ടെന്ന് ജനപ്രിയമാകുന്ന ചുരുക്കം ചില വിപണികളിലൊന്നാണ് ഇന്ത്യ. മാരുതി ആള്‍ട്ടോ, റെനോ ക്വിഡ് തുടങ്ങി എന്‍ട്രി ലെവല്‍ കാറുകള്‍ ഇതിനുള്ള ഉദ്ദാഹരണമാണ്. ഇത്തരത്തില്‍ ചെറു വാഹനങ്ങളില്‍ ഒരു കൈ നോക്കാന്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ ബജാജ് അവതരിപ്പിച്ച മോഡലാണ് കുഞ്ഞന്‍ ക്യൂട്ട്. 

 ബജാജ് ക്യൂട്ട് ഈ വര്‍ഷം അവസാനത്തോടെ നിരത്തിലെത്തിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പ് ഇതുവരെ നല്‍കിയിട്ടില്ല. കുഞ്ഞന്‍ ക്യൂട്ടിന്റെ രൂപം കാറിനോട് സാമ്യമുണ്ടെങ്കിലും ഇവനെ കാര്‍ ഗണത്തിലല്ല കമ്പനി ഉള്‍പ്പെടുത്തിയത്. ത്രീ വീല്‍ ഓട്ടോറിക്ഷകള്‍ക്ക് പകരം എത്തുന്ന ഫോര്‍ വീല്‍ വാഹനമായാണ് ക്യൂട്ടിനെ ബജാജ് അവതരിപ്പിച്ചിരുന്നത്. ശ്രീലങ്ക, ഇന്‍ഡൊനീഷ്യ തുടങ്ങി  രാജ്യങ്ങളിലേക്ക് നിലവില്‍ ക്യൂട്ട് കയറ്റുമതി ചെയ്യുന്നുണ്ട്.

നാലുപേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന ക്വാഡ്രിസൈക്കിള്‍ ക്യൂട്ടിന് വിലയും വളരെക്കുറവാണ്. വിപണിയിലെത്തുമ്പോള്‍ ഏകദേശം ഒന്നര ലക്ഷം രൂപയിക്കുള്ളിലാകും എക്‌സ്‌ഷോറൂം വില. 216 സി.സി സിംഗിള്‍ സിലിണ്ടര്‍ വാട്ടര്‍കൂള്‍ഡ് ഫോര്‍ വാല്‍വ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.പരമാവധി 13 ബിഎച്ച്പി പവറും 20 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. സിഎന്‍ജി വകഭേദത്തിലും ക്യൂട്ട് ലഭ്യമാകും. മണിക്കൂറില്‍ 70 കിലോമീറ്ററാണ് പരമാവധി വേഗം. 36 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

5 സ്പീഡ് സ്വീക്ഷ്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 2752 എംഎം ആണ് വാഹനത്തിന്റെ ആകെ നീളം, അതായത് ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന്റെ വീല്‍ബേസിനെക്കാള്‍ നീളം കുറവാണെന്ന് ചുരുക്കം. 1312 എംഎം വീതിയും 1652 എംഎം ഉയരവും 1925 എംഎം വീല്‍ബേസും ക്യൂട്ടിനുണ്ട്. 400 കിലോഗ്രാമാണ്ഭാ രം. വാഹനത്തിന്റെ ബില്‍ഡ് ക്വാളിറ്റിയില്‍ മാറ്റങ്ങള്‍ വരുത്തുമോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതേസമയം അതീവ സുരക്ഷ സന്നാഹങ്ങളൊന്നും ബജറ്റ് വാഹനമായ കുഞ്ഞന്‍ ബജാജ് ക്യൂട്ടില്‍ പ്രതീക്ഷിക്കേണ്ടതില്ല.


LATEST NEWS