പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ ശുപാർശ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ ശുപാർശ 

പതിനഞ്ച് വർഷത്തിലേറെ പഴക്കമുള്ള മുഴുവൻ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ നിരോധിക്കാൻ ആവശ്യപ്പെട്ടതെന്ന് 57ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദസറി അറിയിച്ചു. 

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാൻ ഞങൾ പലതു ചെയ്യുന്നുണ്ട്. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടതായും ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയ്ക്കായി നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന് രൂപം നല്‍കണമെന്നും ദസറി പറഞ്ഞു.

നിലവില്‍ 2020 ഏപ്രിലോടെ ഭാരത് സ്റ്റേജ് 6 നിലവാരം നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ മലിനീകരണം വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. നേരത്തെ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിശ്ചിത കാലയളവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സിയാം നിര്‍ദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയാണെങ്കില്‍ രാജ്യത്തെ ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള അനുമതി ഇല്ലാതാകും.


LATEST NEWS