ബെനലിയുടെ പുതിയ റെട്രോ-സ്‌റ്റൈല്‍ ക്രൂയിസര്‍ ഇംപെരിയാലെ 400 ഇന്ത്യയില്‍ അവതരിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബെനലിയുടെ പുതിയ റെട്രോ-സ്‌റ്റൈല്‍ ക്രൂയിസര്‍ ഇംപെരിയാലെ 400 ഇന്ത്യയില്‍ അവതരിക്കും

റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന 350 സിസി ശ്രേണിയിലേക്ക് ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ ബെനലി ഉടന്‍ കടന്നു വരും. 2017 EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ബെനലി കാഴ്ചവെച്ച പുതിയ ഇംപെരിയാലെ 400 ഇന്ത്യയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. ബെനലിയുടെ പുതിയ റെട്രോ-സ്‌റ്റൈല്‍ ക്രൂയിസറാണ് ഇംപെരിയാലെ 400.

2018 ന്റെ രണ്ടാം പാദത്തോടെ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. 350 സിസി റോയല്‍ എന്‍ഫീല്‍ഡുകളാണ് ബെനലി ഇംപെരിയാലെയുടെ പ്രധാന എതിരാളികളും.

റെട്രോ ഡിസൈനാണ് മോട്ടോര്‍സൈക്കിളിന്റെ മുഖമുദ്ര. ക്ലാസിക് റൗണ്ട് ഹെഡ്‌ലാമ്പും, ക്രോമില്‍ ഒരുങ്ങിയ ഫ്രണ്ട്-റിയര്‍ ഫെന്‍ഡറുകളും, സ്‌പോക്ക് വീലുകളും, ട്വിന്‍-പോഡ് അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇംപെരിയാലെയുടെ റെട്രോ മുഖമാണ്.ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഒരുങ്ങുന്നുണ്ട്.

 

ക്രോം ഫിനിഷ് നേടിയ എഞ്ചിനാണ് മോട്ടോര്‍സൈക്കിളിന്റെ റെട്രോ ശൈലിക്ക് അടിവരയിടുന്നത്. 373.5 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് ബെനലി ഇംപെരിയാലെ 400 ന്റെ പവര്‍പാക്ക്. 19 bhp കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും. ട്യൂബുലാര്‍ ഡബിള്‍-ക്രാഡില്‍ ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ എത്തുക.

 

 

ഫ്രണ്ട് എന്‍ഡില്‍ 41 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ എന്‍ഡില്‍ ട്വിന്‍-ഷോക്ക് അബ്‌സോര്‍ബറുകളും മോട്ടോര്‍സൈക്കിളില്‍ സസ്‌പെന്‍ഷന്‍ ഒരുക്കും.

300 mm ഫ്രണ്ട് ഡിസ്‌കും, 240 mm റിയര്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ് കര്‍ത്തവ്യം നിര്‍വഹിക്കുക. ഡ്യൂവല്‍ ചാനല്‍ എബിഎസും മോട്ടോര്‍സൈക്കിളില്‍ ബെനലി നല്‍കും. 200 കിലോഗ്രാമാണ് പുതിയ ബെനലി ഇംപെരിയാലെ 400 ന്റെ ഭാരം. 12 ലിറ്ററാണ് മോട്ടോര്‍സൈക്കിളിന്റെ ഇന്ധനശേഷിയും.

ഓപ്ഷനല്‍ ആക്‌സസറിയായി പാനിയറുകളെയും മോട്ടോര്‍സൈക്കിളില്‍ ബെനലി ലഭ്യമാക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്ന ബെനലി ഇംപെരിയാലെ 400, കടലാസില്‍ ബഹുദൂരം മുന്നിലാണ്. എന്തായാലും മോട്ടോര്‍സൈക്കിളിന് മേല്‍ ബെനലി ഒരുക്കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാകും മോഡലിന്റെ വിജയവും പരാജയവും.


LATEST NEWS