ബെന്റ്‌ലി ആഡംബര കാറിനെ സ്വന്തമാക്കി വിരാട്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബെന്റ്‌ലി ആഡംബര കാറിനെ സ്വന്തമാക്കി വിരാട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോലിക്ക്  ആഡംബര-സ്‌പോര്‍ട്‌സ്‌ കാറുകളോട് അടങ്ങാത്ത ഭ്രമമാണ് .ഔഡി ആര്‍8 എല്‍എംഎക്‌സ് ലിമിറ്റഡ് എഡിഷന്‍, ഔഡി ആര്‍8 വി10, ഔഡി എ8എല്‍ ഡബ്യു12 ക്വാഡ്രോ, ഔഡി എസ്6, ഔഡി ക്യൂ7, ടൊയോട്ട ഫോര്‍ച്യൂണര്‍, റെനോ ഡസ്റ്റര്‍ എന്നിവ നേരത്തെ സ്ഥാനംപിടിച്ച കോലിയുടെ ഗാരേജിലേക്ക് എത്തിയ പുതിയ അതിഥിയാണ് ബെന്റ്‌ലിയുടെ കോണ്ടിനെന്റല്‍ ജിടി.ഏകദേശം മൂന്നര കോടിയിലേറെ രൂപയാണ് ബെന്റ്‌ലിയുടെ ഈ ആഡംബര കാറിന്‍റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. കോലിയുടെ സഹോദരന്‍ വികാസ് കോലിയുടെ പേരിലാണ് പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്ടിനെന്റല്‍ ജിടി സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമല്ല കോലി, നേരത്തെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗും യുവരാജ് സിങ്ങും ബെന്റ്‌ലി ജിടി സ്വന്തമാക്കിയിട്ടുണ്ട്.


  
രണ്ട് എന്‍ജിന്‍ ഓപ്ഷനുകളില്‍ നാല് വേരിയന്റുകളിലാണ് ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി ഇന്ത്യയിലുള്ളത്.4.0 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 500 ബിഎച്ച്പി പവറും 660 എന്‍എം ടോര്‍ക്കുമേകും. 521 ബിഎച്ച്പി പവറും 680 എന്‍എം ടോര്‍ക്കുമേകുന്ന ഉയര്‍ന്ന വകഭേദവും ഇതിലുണ്ട്. രണ്ടാമത്തേതിൽ 6.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുക. 567 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. ഏറ്റവും കൂടുതല്‍ കരുത്ത് നല്‍കുന്ന കോണ്ടിനെന്റല്‍ ജിടി 626 ബിഎച്ച്പി പവറും 820 എന്‍എം ടോര്‍ക്കുമേകും


 പുതിയ കാറില്‍ കോലി സഞ്ചരിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ എത്തി കഴിഞ്ഞു.ഔഡിയുടെ ബ്രാന്റ് അംബാസഡര്‍ കൂടിയാണ്  വിരാട്.