മാരുതി 800 കൊണ്ടൊരു അടിപൊളി ബൈക്ക് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാരുതി 800 കൊണ്ടൊരു അടിപൊളി ബൈക്ക് 

എട്ടടി നീളം. റിവേഴ്‍സ് ഗിയര്‍. പറഞ്ഞു വരുന്നത് കാറുകളെപ്പറ്റിയൊന്നുമല്ല, ഒരു ബൈക്കിനെക്കുറിച്ചാണ്. മാരുതി സുസുക്കിയുടെ 800 സിസി എഞ്ചിന്‍ ഉപയോഗിച്ച് പൂനൈ സ്വദേശിയായ നിലേഷ് സരോദെ എന്ന യുവാവ് നിര്‍മ്മിച്ച ബൈക്ക് കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകത്തെ കൗതുകക്കാഴ്ചകളിലൊന്നാണ്. മെക്കാനിക്കല്‍ എഞ്ചിനീയറായ ഈ ഇരുപത്തിയഞ്ചുകാരന്‍റെ കസ്റ്റം ബൈക്ക് മോഡിഫിക്കേഷനിലേക്കുള്ള ആദ്യ ചുവട് വെയ്പായ ഈ 800 സിസി ബൈക്ക്.
എട്ട് അടി നീളമുള്ള ബൈക്കിന്‍റെ ചാസി, ഫ്യൂവല്‍ ടാങ്ക്, സീറ്റ്, ട്രാന്‍സ്മിഷന്‍ സിസ്റ്റം തുടങ്ങി എല്ലാ ഘടകങ്ങളും 800 സിസി എഞ്ചിനെ അടിസ്ഥാനമാക്കി കസ്റ്റം ചെയ്തെടുത്തതാണ്.
ഈ കൂറ്റന്‍ ബൈക്കിന് ഏറെ പ്രത്യേകതകളുണ്ട്. കെടിഎം ഡ്യൂക്ക് 390 യില്‍ നിന്നും കടമെടുത്തതാണ് അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍. മോട്ടോര്‍സൈക്കിളിന്റെ ഭാരം താങ്ങാന്‍ പ്രാപ്തമാണ് ഫ്രണ്ട് സസ്‌പെന്‍ഷന്‍ അസംബ്ലി. ഫ്‌ളാറ്റ് ഹാന്‍ഡില്‍ ബാറാണ് മോഡലിന്റെ മറ്റൊരു വിശേഷം.
മുന്‍വശത്ത് ഫ്യൂവല്‍ ടാങ്കിന്റെ സ്ഥാനത്ത് സ്പീഡോമീറ്റര്‍, ഓട്ടോമീറ്റര്‍, ഓയില്‍ ടെമ്പറേച്ചര്‍ ഗേജ്, ഫ്യൂവല്‍ ഗേജ്, ഇന്‍ഡിക്കേറ്ററുകള്‍ മുതലായ ഉള്‍പ്പെടുന്ന ഡാഷ്‌ബോര്‍ഡ് ഡിസ്‌പ്ലേ മറ്റൊരു കൗതുകക്കാഴ്ച. റിയര്‍ ഫെയന്‍ഡറിലാണ് ഫ്യൂവല്‍ ടാങ്ക് നിലകൊള്ളുന്നത്.  ഡ്യൂവല്‍ ഹെഡ്‌ലാമ്പുകളാണ് മറ്റൊരു പ്രത്യകത.
4 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ബൈക്കിന് റിവേഴ്‌സ് ഗിയറുണ്ടെന്നതും മറ്റൊരു വലിയ പ്രത്യേകത. മുമ്പിലും പിന്നിലും ഡിസ്‍ക് ബ്രേക്കുകളും ബൈക്കില്‍  നിലേഷ് സരോദ ചേര്‍ത്തു വച്ചിരിക്കുന്നു.


LATEST NEWS