വാഹനങ്ങൾക്ക് വില കുറയുമോ? 2020-ൽ വിപണിയിൽ ബിഎസ് 4 വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണുമെന്ന പ്രതീക്ഷയിൽ കമ്പനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാഹനങ്ങൾക്ക് വില കുറയുമോ? 2020-ൽ വിപണിയിൽ ബിഎസ് 4 വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണുമെന്ന പ്രതീക്ഷയിൽ കമ്പനി

മലിനീകരണ നിയന്ത്രണത്തിൽ ബി എസ് ആറ് നിലവാരമുള്ള വാഹനം മാത്രമേ 2020 ഏപ്രിൽ മുതൽ വിൽക്കാൻ അനുവദിക്കൂ എന്ന തീരുമാനത്തിന്റെ പ്രത്യാഘാതം പ്രവചനാതീതമാവുമെന്നാണ് ബജാജ്. ഈ തീരുമാനത്തിന്റെ ഫലമായി നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കെട്ടിക്കിടക്കുന്ന സ്റ്റോക്ക് ഒഴിവാക്കാൻ നീതീകരിക്കാനാവാത്ത ആദായ വിൽപ്പന പ്രതീക്ഷിക്കാമെന്നും 2018 – 19ലെ വാർഷിക റിപ്പോർട്ടിൽ കമ്പനി കരുതുന്നത്.

ബിഎസ് മൂന്നിൽ നിന്ന് ബിഎസ് 4 ലേയ്ക്ക് കടന്നപ്പോൾ വൻ വിലക്കുറവായിരുന്ന വാഹനങ്ങൾക്കെല്ലാം ഡീലർഷിപ്പുകളിൽ നിന്ന് നൽകിയത്. ബൈക്കുകൾക്കും കാറുകൾക്കും ലക്ഷങ്ങൾ വരെ വിലക്കുറവും വൻ ഓഫറുകളും നൽകി ബിഎസ് 3 സ്റ്റോക്ക് വിറ്റു തീർക്കാൻ ഡീലർഷിപ്പുകൾ ശ്രമിച്ചത്. അതേ തരത്തിലുള്ള ഓഫറുകൾ അടുത്ത വർഷം ആദ്യം തിരിച്ചെത്തുമെന്നാണ് ബജാജ് കരുതുന്നത്.

പല നിർമാതാക്കളുടെ പക്കലും ബിഎസ് നാല് നിലവാരമുള്ള സ്റ്റോക്ക് വൻതോതിൽ കെട്ടിക്കിടക്കാനും സാധ്യതയുണ്ട്. 2020 ഏപ്രിലിനു മുമ്പേ ഇവ വിറ്റഴിക്കാനുള്ള തീവ്രശ്രമം വമ്പൻ വിലക്കിഴിവിനു വഴി വയ്ക്കുമെന്നും ഇതു നിർമാതാക്കൾക്കാകെ ഹാനികരമാവുമെന്നും ബജാജ് ഓട്ടോ കരുതുന്നത്. പത്തുവർഷത്തിലെ ഏറ്റവും വലിയ മാന്ദ്യമാണ് വാഹന വിപണിക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. വാഹന വിപണിയിലെ മുൻനിരക്കാരുടെയെല്ലാം വിൽപ്പന ശതമാനക്കണക്കിൽ താഴോട്ട് തന്നെ. പല നിർമാതാക്കളും ഉത്പാദനം കുറച്ചിട്ടുണ്ടെങ്കിലും അടുത്ത വർഷം വിപണിയിൽ ബിഎസ് 4 വാഹനങ്ങളുടെ നീണ്ട നിരതന്നെ കാണും എന്നാണ് പ്രതീക്ഷിക്കുന്നത്.


LATEST NEWS