വിറ്റാറ ബ്രെസയ്ക്ക് എതിരാളിയുമായി ഹ്യുണ്ടായ് കാര്‍ലിനോ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വിറ്റാറ ബ്രെസയ്ക്ക് എതിരാളിയുമായി ഹ്യുണ്ടായ് കാര്‍ലിനോ എത്തുന്നു

കഴിഞ്ഞ വര്‍ഷത്തെ ‘സ്റ്റാര്‍ സെല്ലറായ വിറ്റാറ ബ്രെസയ്ക്ക് എതിരാളിയുമായി ഹ്യുണ്ടായ് കാര്‍ലിനോ എത്തുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കമ്പനി ‘കാര്‍ലിനോ’ പ്രദര്‍ശിപ്പിച്ചത്. ക്യുഎക്‌സ്‌ഐ എന്ന കോഡ് നാമത്തില്‍ അറിയപ്പെടുന്ന കാര്‍ലിനോ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തും.

മാരുതി സുസുക്കിയുടെ ബ്രെസ, ഫോഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ വാഹനങ്ങളുള്ള നാലു മീറ്ററില്‍ താഴെ നീളമുള്ള എസ്‌യുവി വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറാകാനാണ് കാര്‍ലിനോയിലൂടെ ഹ്യുണ്ടായുടെ ലക്ഷ്യം. പത്തു ലക്ഷം രൂപയില്‍ താഴെ വില ഒതുക്കേണ്ടതിനാല്‍ കമ്പനി നിലവില്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്ന 1.4 ലീറ്റര്‍ പെട്രോള്‍, സിആര്‍ഡിഐ ഡീസല്‍ എന്‍ജിനുകള്‍ തന്നെ ക്യുഎക്‌സ്‌ഐക്കും കരുത്തു പകരും. ഇവയുടെ കരുത്തു കൂട്ടിയ വകഭേദങ്ങളും കമ്പനി ഇറക്കിയേക്കും.

ഈ വാഹനത്തിനു നാലു വീല്‍ ഡ്രൈവ് മോഡല്‍ ഉണ്ടാകില്ല. മാരുതി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബുസ്റ്റര്‍ ജെറ്റ് ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുള്ള എതിരാളിയായ 118 എച്ച്പി കരുത്തുള്ള 1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും ഹ്യുണ്ടേയ് ക്യുഎക്‌സ്‌ഐയില്‍ പ്രതീക്ഷിക്കാം. കോണ്‍സപ്റ്റ് മോഡലിനുള്ള അടുത്ത തലമുറ ഫ്‌ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിര്‍മാണ വകഭേദത്തിനും നല്‍കാന്‍ ഹുണ്ടായ് ശ്രമിച്ചാല്‍ വിപണിയിലെ മാറ്റുവാഹനങ്ങള്‍ക്ക് ഭീഷണിയായേക്കും. അഞ്ചു സീറ്റര്‍ ചെറു എസ്‌യുവിക്ക് ഐ10ന്റേയും ഐ10 ഗ്രാന്‍ഡിന്റേയും ഘടകങ്ങളുണ്ടാകും.


Loading...
LATEST NEWS