ഉടൻ എത്തും പുത്തൻ നിറത്തിലും ഭാവത്തിലും റോയൽ  എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉടൻ എത്തും പുത്തൻ നിറത്തിലും ഭാവത്തിലും റോയൽ  എൻഫീൽഡ് ക്ലാസിക് ബൈക്കുകൾ

ഇന്ത്യൻ ബൈക്ക് നിർമാതാക്കളിൽ മുൻനിരയിലുള്ള റോയൽ എൻഫീൽഡ് ക്ലാസിക് ശ്രേണിയിലുള്ള പുത്തൻ ബൈക്കിനെ അവതരിപ്പിച്ചു. പുതുവർഷത്തിൽ പുതുക്കിയ ബൈക്കുകളുമായി എത്തി ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചു പറ്റുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നിൽ കാണുന്നത്.

പുതുക്കിയ നിറം, സ്റ്റിക്കറുകൾ, വെളുത്ത ബോർഡർ നൽകിയിട്ടുള്ള പുത്തൻ സീറ്റ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബൈക്കിന്റെ മോടി കൂട്ടിയിരിക്കുന്നത്. ജിടി ബ്ലൂ, ജിടി റെഡ്, സ്കൈ ബ്ലൂ എന്നീ പുത്തൻ നിറങ്ങളിലാണ് 350 ക്ലാസിക് മോട്ടോർസൈക്കിളുകൾ അവതരിക്കുന്നത്. ക്ലാസിക് 500 മോഡൽ ഇതുവരെ വെളിപ്പെടുത്താതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

എൻജിൻ സംബന്ധമായിട്ടുള്ള മാറ്റങ്ങളോന്നും പുതിയ 350 മോട്ടോർസൈക്കിളിൽ വരുത്തിയിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യയിലും അതുപോലെ വിദേശത്തും ഒരുപോലെ മികച്ച വില്പനയാണ് റോയൽഎൻഫീൽഡ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നത്. പുതുക്കിയ ബൈക്ക് ശ്രേണിയെ വിപണിയിൽ എത്തിക്കുന്നതോടെ കുടുതൽ വില്പനയുമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ക്ലാസിക് ശ്രേണിയിലുള്ള പുതുക്കിയ ബൈക്കുകളെ 2017 ആദ്യത്തോടുകൂടി വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 


LATEST NEWS