അത്യാഢംബര മോഡലായി കണ്‍സെപ്റ്റ് കെ.എക്‌സ്: ആരാധകരെ വീണ്ടും ഞെട്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അത്യാഢംബര മോഡലായി കണ്‍സെപ്റ്റ് കെ.എക്‌സ്: ആരാധകരെ വീണ്ടും ഞെട്ടിച്ച് റോയല്‍ എന്‍ഫീല്‍ഡ് 

അത്യാഢംബര മോഡലിറക്കി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനന്റെല്‍ ജി.ടി 650 തുടങ്ങിയ കരുത്തന്‍ ബൈക്കുകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് റോയല്‍ എന്‍ഫീല്‍ഡ് വാഹന വിപണിയെ വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. 1938ലെ പുറത്തിറങ്ങിയ കെ.എക്‌സ് എന്ന വിഖ്യാത മോഡലിന് ആദരമര്‍പ്പിച്ച് കണ്‍സെപ്റ്റ് മോഡലാണ് കമ്പനി മിലാനില്‍ നടക്കുന്ന മോട്ടോര്‍ ഷോയിലാണ് കമ്പനി പുതിയ മോഡല്‍ അവതരിപ്പിച്ച് ഞെട്ടിച്ചിരിക്കുന്നത്.

ട്വിന്‍ സിലിണ്ടര്‍ എന്‍ജിനോട് കൂടിയ കണ്‍സെപ്റ്റ് KX എന്ന മോഡലാണ് റോയല്‍ എന്‍ഫീല്‍ഡ് മിലാനില്‍ പുറത്തിറക്കിയത്. ഇന്ത്യയിലും യു.കെയിലുമായിട്ടാണ് ബൈക്കിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. സിംഗിള്‍ സീറ്റ് മോഡലാണ് കെ.എക്‌സ്. തുകലിന്റെ ആവരണം സീറ്റിനും ഹാന്‍ഡില്‍ബാറിനു മുകളിലും നല്‍കിയിട്ടുണ്ട്. പഴയ റോയല്‍ എന്‍ഫീല്‍ഡ് ലോഗോയോട് കൂടിയ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റ്, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയെല്ലാമാണ് മറ്റ് പ്രധാന പ്രത്യേകതകള്‍. പഴയ കെ.എക്‌സ് 1140 സി.സി എന്‍ജിനിന്റെ കരുത്തിലായിരുന്നു വിപണിയിലെത്തിയിരുന്നത്. എന്നാല്‍, പുതിയതില്‍ 838 സി.സി എന്‍ജിനാവും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
 


LATEST NEWS