ആരാധകര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ്  ബൈക്ക് റൈഡിങ് മല്‍സരം സംഘടിപ്പിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ആരാധകര്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ്  ബൈക്ക് റൈഡിങ് മല്‍സരം സംഘടിപ്പിക്കുന്നു

റോയല്‍ എന്‍ഫീല്‍ഡ് ആരാധകര്‍ക്കായി കമ്പനി ബൈക്ക് റൈഡിങ് മല്‍സരം സംഘടിപ്പിക്കുന്നു.  ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ജൂണ്‍ 14 മുതല്‍ 18 വരെയാണ് പരിപാടി. ടീം ഇവന്റാണ് സ്ക്രാമ്ബിള്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  പുരഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ത വിഭാഗങ്ങളിലായാണ് മല്‍സരം സംഘടിപ്പിക്കുന്നത്.ഒരു ടീമില്‍ രണ്ട് അംഗങ്ങളാവും ഉണ്ടാവുക.വിവിധ വെല്ലുവിളികള്‍ ഇവര്‍ക്കായി നല്‍കും. ഇതില്‍ റൈഡിങ് സമയം, വേഗത,പിന്നിട്ട ദൂരം എന്നിവ വിലയിരുത്തി പോയിന്‍റ് നല്‍കും. ഇത്തരത്തില്‍ കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്നവരാവും മല്‍സരത്തില്‍ വിജയിക്കുക. 


LATEST NEWS