ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ടാക്‌സി കാര്‍ നിരത്തുകളിലെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ടാക്‌സി കാര്‍ നിരത്തുകളിലെത്തി

പരിസ്ഥിതി ദിനമായ തിങ്കളാഴ്ച രാജ്യത്തെ ആദ്യ ഇലക്ട്രിക് ടാക്‌സി കാര്‍ നിരത്തുകളിലെത്തി.  ഹൈദരാബാദിലാണ് കാറുകള്‍ നിരത്തിലിറങ്ങിയത്.  മുനിസിപ്പല്‍ കോര്‍പറേഷന്റെ ധനസഹായത്തോടെയാണ് ഇലക്ട്രിക് ടാക്‌സി കാറുകള്‍ റോഡിലിറങ്ങിയത്. അഞ്ച് ഇലക്ട്രിക് ടാക്‌സി കാറുകളാണ് പുതുതായി നിരത്തിലിറങ്ങിയത്. ഒരു കാറിന് 14 ലക്ഷം രൂപയാണ് വില വരുന്നത്. 2030 ഓടെ രാജ്യത്തെ പെട്രോള്‍ ഡീസല്‍ കാറുകള്‍ക്ക് പകരം ഇലക്ട്രിക് കാറുകള്‍ നിരത്തിലിറക്കണമെന്ന് കേന്ദ്രത്തിന്റെ തീരുമാനത്തിന് ആദ്യ ചുവട് വെയ്പ്പുകൂടിയാണിത്. 
.