ഹാര്‍ലി ഡേവിഡ്‌സന്‍ എക്‌സ് എല്‍ 1200 സിഎല്‍ സ്‌പോര്‍ട്‌സ്‌റ്റെര്‍ ഇനി ധൈര്യമായി എടുക്കാം!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹാര്‍ലി ഡേവിഡ്‌സന്‍ എക്‌സ് എല്‍ 1200 സിഎല്‍ സ്‌പോര്‍ട്‌സ്‌റ്റെര്‍ ഇനി ധൈര്യമായി എടുക്കാം!

കൊച്ചി; ഹാര്‍ലി ഡേവിഡ്‌സകമ്പനിയുടെ പുതിയ എക്‌സ് എല്‍ 1200 സിഎല്‍ സ്‌പോര്‍ട്‌സ്‌റ്റെര്‍ ബൈക്ക് കേരളത്തിലെ റോഡുകളില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിലയിരുത്തി.

ഇന്നലെ കൊച്ചിയിലെ ആര്‍ടി ഓഫിസില്‍ ഇതിനെ കുറിച്ചുളള പരിശോധന നടത്തിയ ശേഷമാണ് നിഗമനം. രണ്ടു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ രൂപികരിച്ച വിദഗ്ധ സമിതിയാണ് 12 ലക്ഷം രൂപ വിലവരുന്ന ബൈക്ക് പരിശോധിച്ചത്.

പിന്നിലിരുന്നു യാത്ര ചെയ്യുന്ന ആളുടെ സുരക്ഷ ഉറപ്പാക്കുന്ന ഏതാനും അഡീഷനല്‍ ഫിറ്റിങ്ങുകള്‍ കൂടി നടത്തിയാല്‍ ബൈക്ക് രജിസ്റ്റര്‍ ചെയ്യാമെന്നാണ് സമിതിയുടെ ശുപാര്‍ശ.

വിദേശ കമ്പിനിയായ ഹാര്‍ലി ഡേവിഡ്‌സന്‍  ഇന്ത്യയില്‍ നിര്‍മിച്ചതാണ് എക്‌സ് എല്‍ 1200 സിഎല്‍ സ്‌പോര്‍ട്‌സ്‌റ്റെര്‍ ബൈക്ക്. ലോറിയില്‍ എത്തിച്ച ബൈക്ക് കാണാന്‍ നിരവധി വാഹനപ്രേമികളാണ് തടിച്ചു കൂടിയിരുന്നത്.


LATEST NEWS