57,000 ബൈക്കുകളെ ഹാര്‍ലി തിരികെ വിളിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

57,000 ബൈക്കുകളെ ഹാര്‍ലി തിരികെ വിളിക്കുന്നു

യു എസ് ബൈക്ക് നിര്‍മ്മാണ കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍ 57,000 ബൈക്കുകള്‍ തിരിച്ചു വിളിക്കുന്നു. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് ഇത്. 2017 ഇലക്ട്ര ഗ്ലൈഡ് അൾട്രാ ക്ലാസിക്, പോലീസ് ഇലക്ട്രാഗ്ലൈഡ്, പോലീസ് റോഡ് കിംഗ്, റോഡ് കിംഗ്, റോഡ് കിംഗ് സ്പെഷ്യൽ, സ്ട്രീറ്റ് ഗ്ലൈഡ്, സ്ട്രീറ്റ് ഗ്ലൈഡ് സ്പെഷ്യൽ, റോഡ് ഗ്ലൈഡ്, ഗ്ലൈഡ് സ്പെഷ്യൽ തുടങ്ങിയ ബൈക്കുകൾക്കാണ് പരിശോധന ആവശ്യമായി വരിക.

എൻജിൻ ഓയിൽ കൂളർ ലൈനിൽ ക്ലാന്പ് സ്ഥാപിച്ചതിൽ തകരാറുണ്ടെന്നു സംശയിക്കുന്നത്.ഓയിൽ ലൈൻ അയയുന്പോൾ റിയർ ടയർ വഴി ഇന്ധന ചോർച്ചയുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ. 2016 ജൂലൈ രണ്ടിനും 2017 മെയ് ഒന്പതിനും  ഇടയിൽ നിർമിച്ചു വിറ്റ മോട്ടോർ സൈക്കിളുകളാണ് കന്പനി തിരിച്ചു​വിളിച്ച് പരിശോധിക്കുന്നത്.

വരുന്ന ചൊവ്വാഴ്ച മുതൽ ബൈക്കുകൾ തിരിച്ചു​വിളിച്ച് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ തകരാർ സംശയിക്കുന്ന ബൈക്കുകളിലെ പ്രശ്നം സൗജന്യമായി പരിഹരിച്ചു നൽകുമെന്നാണ് ഹാർലി ഡേവിഡ്സന്‍റെ വാഗ്ദാനം. 


LATEST NEWS