ഹീറോമോട്ടോകോര്‍പ്പ് പത്ത് ബൈക്കുകളുടെ വില്‍പന നിര്‍ത്താനൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹീറോമോട്ടോകോര്‍പ്പ് പത്ത് ബൈക്കുകളുടെ വില്‍പന നിര്‍ത്താനൊരുങ്ങുന്നു

വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പത്ത് ബൈക്കുകളുടെ വില്‍പന നിര്‍ത്താനൊരുങ്ങുന്നു. വില്‍പന ഗണ്യമായി കുറഞ്ഞ മോഡലുകളാണ് കമ്പനി പിന്‍വലിക്കുന്നത്. വില്‍പന കുറഞ്ഞ ഏഴു മോഡലുകള്‍വെബ്‌സൈറ്റില്‍ നിന്ന് കമ്പനി പിന്‍വലിച്ചിട്ടുണ്ട്.

എന്നാല്‍ വില്‍പന അവസാനിപ്പിച്ചത് സംബന്ധിച്ച് കമ്പനി ഇതുവരെ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.  എച്ച്എഫ് ഡോണ്‍, സ്‌പ്ലെന്‍ഡര്‍ NXG,സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് (100സിസി),  സ്‌പ്ലെന്‍ഡര്‍ പ്രോ ക്ലാസിക്, പാഷന്‍ പ്ലസ്, പാഷന്‍ എക്‌സ്‌പ്രോ, ഇഗ്‌നൈറ്റര്‍ എന്നിവയാണ് ഹീറോ വെബ്‌സൈറ്റില്‍ നിന്നും അപ്രത്യക്ഷമായത്.