വിപണി കീഴടക്കാൻ ഹോണ്ട 125

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിപണി കീഴടക്കാൻ ഹോണ്ട 125
ആക്ടീവ 125 മോഡലിന്റെ പുതിയ പതിപ്പ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുറത്തിറക്കി. മുന്‍ മോഡലിനെക്കാള്‍ വില വര്‍ധിച്ചിട്ടുണ്ട് എന്നതാണ് ഒരു സവിശേഷത . 59,621 രൂപ മുതല്‍ 64,007 രൂപ വരെയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില.
 
പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, പൊസിഷന്‍ ലാമ്പ്, സീറ്റ് ഓപ്പണര്‍ ഉള്‍പ്പടെ ഫോര്‍ ഇന്‍ വണ്‍ ലോക്ക് സിസ്റ്റം, എക്കോ സ്പീഡ്-സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ച ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഗ്രേ അലോയ് വീലുകള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന 3 സ്റ്റെപ് റിയര്‍ സസ്‌പെന്‍ഷന്‍ തുടങ്ങിയ സവിശേഷതകള്‍ വാഹനത്തിനുണ്ട്.
 
മുന്‍ മോഡലിന് സമാനമായി മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്, ഉയര്‍ന്ന വകഭേദത്തില്‍ മുന്നില്‍ ഡിസ്‌ക് ബ്രേക്ക് ഓപ്ഷണലായുണ്ട്. കോംബി ബ്രേക്കിങ്‌ സംവിധാനവും വാഹനത്തിലുണ്ട്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സ് പഴയ പടി തുടരും. 125 സിസി എച്ച്ഇടി എഞ്ചിന്‍ 8 ബിഎച്ച്പി പവറും 10.54 എന്‍എം ടോര്‍ക്കുമേകും.
 
കറുപ്പ്, പേള്‍ അമേസിങ് വൈറ്റ്, റിബല്‍ റെഡ് മെറ്റാലിക്ക്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്ക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക്ക് എന്നിവ കൂടാതെ മാറ്റ് സെലെന്‍ സില്‍വര്‍ നിറത്തിലും പുതിയ ആക്ടീവ 125 ലഭ്യമാണ്. സുസുക്കി ആക്‌സസ്, അപ്രീലിയ SR125, വെസ്പ VX, ടിവിഎസ് എന്‍ടോര്‍ക്ക് എന്നിവയാണ് ആക്ടവി 125-ന്റെ എതിരാളികള്‍.

LATEST NEWS