ഹോണ്ട സിറ്റി സ്‌പോര്‍ട്ടിന്റെ  രണ്ടാമത്തെ ഹൈബ്രിഡ് മോഡല്‍ മലേഷ്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോണ്ട സിറ്റി സ്‌പോര്‍ട്ടിന്റെ  രണ്ടാമത്തെ ഹൈബ്രിഡ് മോഡല്‍ മലേഷ്യയില്‍

ഹോണ്ട സിറ്റി സ്‌പോര്‍ട്ടിന്റെ ഹൈബ്രിഡ് പതിപ്പ് മലേഷ്യയില്‍ അവതരിപ്പിച്ചു. ഇന്റഗ്രേറ്റഡ് ഹൈ പവര്‍ മോട്ടോറിനൊപ്പം 1.5 ലിറ്റര്‍ DOHC iVTEC എന്‍ജിനാണ് ഹൈബ്രിഡ് സ്വിഫ്റ്റിന് ഊര്‍ജം പകരുക. ഇവ ഒന്നിച്ച് 137 പിഎസ് കരുത്തും 170 എന്‍എം ടോര്‍ക്കുമേകും. സിറ്റിയുടെ ഉയര്‍ന്ന 1.8 ലിറ്റര്‍ എന്‍ജിന്‍ നല്‍കുന്ന അതേ കരുത്ത് ഈ ഹൈബ്രിഡ് പതിപ്പില്‍ ലഭിക്കുമെന്ന് ചുരുക്കം.ഹൈബ്രിഡ് ജാസിന് ശേഷം ജാപ്പനീസ് നിര്‍മാതാക്കളുടെ വക ഈ വര്‍ഷം മലേഷ്യയിലെത്തുന്ന രണ്ടാമത്തെ ഹൈബ്രിഡ് മോഡലാണ് സിറ്റി സെഡാന്‍.

 

ലിഥിയം അയേണ്‍ ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന്റെ ജീവന്‍. സെവന്‍ സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. ഹോണ്ട സിറ്റി നിരയില്‍ മിഡ് ലെവല്‍ E പതിപ്പിനും ടോപ് സ്‌പെക്ക് V പതിപ്പിനും ഇടയിലാണ് ഹൈബ്രിഡ് സിറ്റിയുടെ സ്ഥാനം.

സുരക്ഷ ഒരുക്കാന്‍ നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, വെഹിക്കില്‍ സ്‌റ്റെബിലിറ്റി അസിസ്റ്റ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സിറ്റി V പതിപ്പിലെ കര്‍ട്ടണ്‍ എയര്‍ബാഗ് ഹൈബ്രിഡിനില്ല. 89,200 മലേഷ്യന്‍ റിങ്കിറ്റാണ് (13.40 ലക്ഷം രൂപ) ഹൈബ്രിഡ് സിറ്റിയുടെ വിപണി വില.ഡീസല്‍ എന്‍ജിനാവട്ടെ പരമാവധി 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. പെട്രോള്‍ വകഭേദത്തില്‍ മാത്രമാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ളത്. ഡീസല്‍ എന്‍ജിനു കൂട്ട് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം.


LATEST NEWS