ഹോണ്ട ഗ്രാസിയ എത്തി...

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോണ്ട ഗ്രാസിയ എത്തി...

57,827 രൂപയാണ് പുതിയ ഹോണ്ട ഗ്രാസിയ സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായാണ് ഗ്രാസിയയെ ഹോണ്ട അണിനിരത്തുന്നത്.

എസ്ടിഡി, അലോയ്, ഡിഎല്‍എക്‌സ് വേരിയന്റുകളിലാണ് ഹോണ്ട ഗ്രാസിയ ലഭ്യമാവുക. . ആക്ടിവ 125 സ്‌കൂട്ടറില്‍ ഒരുങ്ങുന്ന 124.9 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് ഹോണ്ട ഗ്രാസിയയും അണിനിരക്കുന്നത്. 6,500 rpm ല്‍ 8.52 bhp കരുത്തും 5,000 rpm ല്‍ 10.54 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും. 5.3 ലിറ്ററാണ് പുത്തന്‍ സ്‌കൂട്ടറിന്റെ ഇന്ധനശേഷി. ഫ്രണ്ട് എന്‍ഡില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോ-ഷോക്ക് യൂണിറ്റുമാണ് ഗ്രാസിയയില്‍ സസ്‌പെന്‍ഷന്‍ ദൗത്യം നിര്‍വഹിക്കുന്നത്. 190 mm ഡിസ്‌ക് ബ്രേക്കോട് കൂടിയാണ് ഗ്രാസിയ ടോപ് വേരിയന്റ് എത്തുക.


 


LATEST NEWS