ഹോണ്ട ഗ്രാമങ്ങളിലേക്ക് ബൈക്കുമായി വരുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോണ്ട ഗ്രാമങ്ങളിലേക്ക് ബൈക്കുമായി വരുന്നു 

മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിൽപ്പന മെച്ചപ്പെടുത്താൻ ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഗ്രാമീണ മേഖലയിലേക്ക്. വരുന്ന മാർച്ചിനകം തുറക്കുന്ന അഞ്ഞൂറോളം ഔട്ട്ലെറ്റുകളിൽ 70 ശതമാനവും ഗ്രാമീണ മേഖലയിലാക്കാനാണു കമ്പനിയുടെ തീരുമാനം. ഇതോടൊപ്പം ഇന്ത്യയിൽ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനും എച്ച് എം എസ് ഐ തയാറെടുക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്ക് ഇന്ത്യൻ ബൈക്ക് വിപണിയിൽ 17% വിഹിതമാണു ഹോണ്ട ക്ഷ്യമിട്ടിരിക്കുന്നത്.  

മോട്ടോർ സൈക്കിൾ, സ്കൂട്ടർ വിഭാഗങ്ങൾക്കിടയിൽ ഭേദഭാവമില്ലെങ്കിലും ബൈക്കുകളിലാണു വളർച്ചാസാധ്യതയേറെയെന്നാണ് എച്ച് എം എസ് ഐ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മിനൊരു കാറ്റൊയുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ മോട്ടോർ സൈക്കിൾ വിഭാഗത്തിലെ വിപണി വിഹിതം ർധിപ്പിക്കാനാണു കമ്പനി പരിഗണന നഗൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മികച്ച വിൽപ്പന കൈവരിക്കാൻ ബൈക്ക് വിപണിയിൽ 125 സി സി വിഭാഗത്തെയാണു കമ്പനി തിരഞ്ഞെടുത്തിരിക്കുന്നതെന്നും കാറ്റൊ വെളിപ്പെടുത്തി. 

രാജ്യത്തെ ബൈക്ക് വിൽപ്പനയിൽ പഴയ പങ്കാളിയായ ഹീറോ മോട്ടോ കോർപിനു പിന്നിൽ രണ്ടാം സ്ഥാനത്താണു ഹോണ്ട. അതേസമയം 59% വിഹിതത്തോടെ സ്കൂട്ടർ വിപണിയിൽ ഹോണ്ട എതിരാളികളെ അപേക്ഷിച്ചു ബഹുദൂരം മുന്നിലുമാണ്.