ഹോണ്ട അര്‍ബന്‍ ഇലക്ട്രിക് കണ്‍സെപ്റ്റ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോണ്ട അര്‍ബന്‍ ഇലക്ട്രിക് കണ്‍സെപ്റ്റ്

ഇത്തവണത്തെ ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയില്‍ ഏവരെയും അത്ഭുതപ്പെടുത്തിയ മോഡലാണ് ഹോണ്ടയുടെ പുതിയ അര്‍ബന്‍ ഇലക്ട്രിക് കണ്‍സെപ്റ്റ്. 

1972 കാലഘട്ടത്തിലെ ഒന്നാം തലമുറ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ്  ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ളത്. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. യൂറോപ്യന്‍ വിപണിയിക്കായി 2019-ഓടെ ഈ മോഡല്‍ യാഥാര്‍ഥ്യമാക്കി നിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഹോണ്ട ജാസിനെക്കാള്‍ 100 എംഎം നീളം അര്‍ബന്‍ ഇവിക്ക് കൂടുതലുണ്ടെന്നാണ് കമ്പനി പറയുന്നത്. 

 

 

ഭാവി ഇലക്ട്രിക് കാറുകള്‍ മുന്നില്‍കണ്ടാണ് അര്‍ബന്‍ ഇലക്ട്രിക്കിന്റെ പിറവി.കണ്‍സെപ്റ്റ് മോഡല്‍ ത്രീ ഡോര്‍ ഫോര്‍ സീറ്ററാണ്. ഡോര്‍ തുറക്കുന്ന രീതിയും പതിവില്‍നിന്ന് വ്യത്യസ്തമാണ്. മുന്നില്‍നിന്ന് പിന്നിലേക്ക്‌ വലിച്ച് തുറക്കാം. കാറുകളില്‍ കണ്ടുപഴകിയ പതിവ് മുന്‍ഭാഗം ആകെ പൊളിച്ചെഴുതി. വ്യത്യസ്തമായി ചെറിയ വൃത്താകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലൈറ്റ്. വളരെ നേര്‍ത്ത എ പില്ലര്‍ ഡ്രൈവര്‍ക്ക് നിരത്തിലേക്ക് കൂടുതല്‍ കാഴ്ച നല്‍കും.

റിയര്‍വ്യൂ ക്യമറ വാഹനത്തിനില്ല, എല്ലാ ക്യാമറകള്‍ ഒപ്പിയെടുത്ത് ഡാഷ്‌ബോര്‍ഡിലെ സ്‌ക്രീനില്‍ തെളിയിക്കും. വാഹത്തിന്റെ ബാറ്ററി ശേഷി സംബന്ധിച്ച കാര്യങ്ങള്‍ കമ്പനി വ്യക്തമാക്കിയിട്ടില്ല. 


LATEST NEWS