നടക്കാന്‍ സാധിക്കുന്ന കാറുമായി ഹ്യുണ്ടായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടക്കാന്‍ സാധിക്കുന്ന കാറുമായി ഹ്യുണ്ടായി

ഇനി മുതല്‍ കാറുകള്‍ നിരത്തിലൂടെ ഓടുക മാത്രമല്ല നടക്കുകയും ചെയ്യും. നാലു കാലില്‍ നടന്നു നീങ്ങുന്ന കാറുകളെ അവതരിപ്പിച്ചിരിക്കുന്നത് പ്രമുഖ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ് ആണ്. ലോസ് ആഞ്ചലസില്‍ നടക്കുന്ന 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പ്രദര്‍ശിപ്പിക്കുന്ന നടക്കും കാര്‍ കണ്‍സെപ്റ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എലിവേറ്റ് എന്നാണ് ഈ നടക്കും കാറിന്റെ പേര്. ഇലക്ട്രിക് വാഹന ടെക്‌നോളജിയും റോബോട്ടിക് പവറുമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 
 മോഡുലാര്‍ ഇവി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന വാഹനം വലിയ റോബോട്ടിക് കാലുകളിലാണ് സഞ്ചരിക്കുക. സാധാരണ കാറുകളെപ്പോലെ റോഡിലൂടെ ഓടാനും ഏതു വിഷമം പിടിച്ച വഴിയിലൂടെയും എളുപ്പം നടന്നു കയറാനും ഈ കാറിനു സാധിക്കും. 

മനുഷ്യരാശിയുടെ നന്മയ്ക്ക് ഈ കാര്‍ വളരെ ഉപകാര പ്രദമായിരിക്കും എന്നാണ് കമ്പനി അഭിപ്രായമാണ്‌. പകൃതി ദുരന്തങ്ങള്‍ ഒക്കെയുണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി ഏതു ദുഷ്‌കരമായ പാതയിലേക്കും കയറിച്ചെല്ലാന്‍ ഈ കാറിനു സാധിക്കുമെന്നും ഹ്യുണ്ടായ് അവകാശപ്പെടുന്നു. ഈ അത്ഭുത കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല.


LATEST NEWS