ഹ്യുണ്ടേയ്ക്ക് ഇന്ത്യയില്‍ ഒരു കോടി ആരാധകർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹ്യുണ്ടേയ്ക്ക് ഇന്ത്യയില്‍ ഒരു കോടി ആരാധകർ

ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ്ക്ക് ഇന്ത്യയില്‍ ഒരു കോടി ആരാധകർ. സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ആരാധകവൃന്ദവും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനു സ്വന്തമാക്കി. ഈ നേട്ടം ആഘോഷിക്കാനായി കോർപറേറ്റ് ബ്രാൻഡ് അംബാസഡറും ബോളിവുഡ്  നടന്‍ കിംഗ്‌ ഖാനായ ഷാരൂഖ് ഖാനെ പങ്കെടുപ്പിച്ചു പ്രത്യേക ക്യാംപെയനും ഹ്യുണ്ടേയ് തയാറാക്കുന്നുണ്ട്. കമന്റിനു മറുപടിയായി പ്രൊഫൈൽ ചിത്രം സഹിതമുള്ള കൃതജ്ഞതാ സന്ദേശവും ഷാരൂഖ് ഖാനിൽ നിന്നുള്ള വ്യക്തിഗത നോട്ടുമാണ് ആരാധകർക്കുള്ള സമ്മാനം.പുതുതലമുറ ബ്രാൻഡായ ഹ്യുണ്ടേയ് പുതുമ നിറഞ്ഞതും പരസ്പരം ബന്ധിപ്പിക്കുന്നതുമായ ക്യാംപെയ്നുകളിലൂടെ ഉപയോക്താക്കൾക്കു മികച്ച അനുഭവം സമ്മാനിക്കാനാണു കമ്പനിയുടെ ശ്രമം. ഹ്യുണ്ടേയ് ബ്രാൻഡിനോടുള്ള  സ്നേഹവും വിശ്വാസ്യതയും പങ്കിടുന്നവരാണ് ഈ ആരാധ സമൂഹം.ഇതിന്‍റെ പ്രതിഫലമാണ് ആരാധകസമൂഹം 10 ദശലക്ഷത്തിലെത്തിയെന്നും കമ്പനി പറഞ്ഞു.