ഇഗ്നിസിന് പുത്തന്‍ പതിപ്പുമായി സുസൂക്കി വീണ്ടും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇഗ്നിസിന് പുത്തന്‍ പതിപ്പുമായി സുസൂക്കി വീണ്ടും

ഗ്നിസിന് പുത്തന്‍ പതിപ്പുമായി സുസൂക്കി വീണ്ടും വിപണിയില്‍. ഇഗ്നിസ് അഡ്വഞ്ചറെന്നാണ് പുതിയ മോഡലിന് സുസൂക്കി നല്‍കിയിരിക്കുന്ന പേര്. ഇഗ്നിസിസ് അഡ്വഞ്ചറിനൊപ്പം വിറ്റാര എസ്യുവിയുടെ പുത്തന്‍ പതിപ്പ് വിറ്റാര കൂറോയും നിരയില്‍ പിറവിയെടുത്തിരിക്കുകയാണ്.

നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് ഇരുമോഡലുകളും അവതരിച്ചിരിക്കുന്നത്. SZ-T വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇഗ്നിസ് അഡ്വഞ്ചര്‍ ഹാച്ച്‌ബാക്ക് ഒരുങ്ങുന്നത്.

റിയര്‍വ്യൂ ക്യാമറ, 16 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, സ്ലൈഡിംഗ് റിയര്‍ സീറ്റുകള്‍ എന്നീ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ക്കൊപ്പമാണ് ഇഗ്നിസ് അഡ്വഞ്ചറിന്റെ വരവ്.

റിയര്‍ സ്പോയിലര്‍, സൈഡ് മൗള്‍ഡിംഗുകള്‍, ഫ്രണ്ട് റിയര്‍ സ്കിഡ് പ്ലേറ്റുകള്‍, നിറമാര്‍ന്ന ഫ്രണ്ട് ഗ്രില്‍ സെന്റര്‍ ബാര്‍, സൈഡ് ഡീക്കലുകള്‍ - ഇഗ്നിസ് അഡ്വഞ്ചറിന്റെ ഡിസൈന്‍ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

13,999 പൗണ്ടാണ് പുതിയ ഇഗ്നിസ് അഡ്വഞ്ചര്‍ ഹാച്ച്‌ബാക്കിന്റെ വില (ഏകദേശം 12.03 ലക്ഷം രൂപ). നിലവിലുള്ള മോഡലിലും 85,949 രൂപ വിലവര്‍ധനവിലാണ് പരിഷ്കരിച്ച പുത്തന്‍ ഇഗ്നിസ് പതിപ്പ് വിപണിയില്‍ എത്തുന്നത്.

അതേസമയം പുതിയ പതിപ്പിന്റെ എഞ്ചിന്‍ ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് ഇഗ്നിസ് അഡ്വഞ്ചറിന്റെയും വരവ്.


LATEST NEWS