മെര്‍സിഡീസ്  എഎംജി ജിടി ആറിന് ആദ്യ ഇന്ത്യന്‍ ഉപഭോക്താവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെര്‍സിഡീസ്  എഎംജി ജിടി ആറിന് ആദ്യ ഇന്ത്യന്‍ ഉപഭോക്താവ്

ഈ വര്‍ഷം ഇതുവരെയും 12 പുതിയ കാറുകളെയാണ് ഇന്ത്യയില്‍ മെര്‍സിഡീസ് അണിനിരത്തിയിട്ടുള്ളത്. എഎംജി ജിഎല്‍എ 45, എഎംജി സിഎല്‍എ 45 മോഡലുകളാണ് നിരയില്‍ പുതുതായി എത്തിയ അതിഥികള്‍. ഇതിന് മുമ്പ് പെര്‍ഫോര്‍മന്‍സ് ബ്രാന്‍ഡ് എഎംജിക്ക് കീഴില്‍ എഎംജി ജിടി ആറിനെയും (ബീസ്റ്റ് ഓഫ് ദി ഗ്രീന്‍ ഹെല്‍) ഓഗസ്റ്റ് മാസം ഇന്ത്യയില്‍ മെര്‍സിഡീസ് അണിനിരത്തിയിരുന്നു.

 

ലോകപ്രശസ്ത നേബഗ്രിങ്ങ് ട്രാക്കില്‍ അതിവേഗ റെക്കോര്‍ഡ് കുറിച്ച എഎംജി ജിടി ആര്‍ വാര്‍ത്തകളില്‍ നിന്നും മായും മുമ്പെ തന്നെ കാറിനെ സ്വന്തമാക്കി കൊണ്ട് ബംഗളൂരുവില്‍ നിന്നും ആദ്യ ഉപഭോക്താവ് എത്തി. ബംഗളൂരുവില്‍ നിന്നുള്ള വ്യവസായി കെവി പ്രസാദിന്റെ ഗരാജിലേക്ക് ഗ്ലോസി ബ്ലാക് കളര്‍ സ്‌കീമിലുള്ള എഎംജി ജിടി ആര്‍ വന്നെത്തിയിരിക്കുന്നത്.

 

 

ഇന്ത്യയുടെ ആദ്യ ലംബോര്‍ഗിനി അവന്റഡോര്‍ എസ്, ഇന്ത്യയുടെ എക ലംബോര്‍ഗിനി അവന്റഡോര്‍ എസ്‌വി റോഡ്‌സ്റ്റര്‍ (1/30 ബല്‍ബണി എക്‌സ്‌റ്റോട് കൂടിയുള്ളത്), വെര്‍ദെ മാന്റിസ് ലംബോര്‍ഗിനി ഉറാക്കാന്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ എന്നീ താരങ്ങള്‍ക്കൊപ്പമാണ് എഎംജി ജിടി ആര്‍  കെവി പ്രസാദിന്റെ  ഗരാജ് പങ്കിടുക.

 

ഇതിന് പുറമെ 911, 911 ടര്‍ബ്ബോ എസ്, 997 ടര്‍ബ്ബോ, ബോക്‌സ്റ്റര്‍ എസ്, കയെന്‍ ടര്‍ബ്ബോ ഉള്‍പ്പെടുന്ന വമ്പന്‍ പോര്‍ഷ നിരയും ഇദ്ദേഹത്തിനുണ്ട്.

ജര്‍മ്മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്റില്‍ നിന്നും പുറത്ത് വന്ന ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് എഎംജി ജിടി ആറാണ് ബംഗളൂരുവില്‍ എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ചാണ് എഎംജി ജിടി-ആറിനെ മെര്‍സിഡീസ് ആദ്യമായി സമര്‍പ്പിച്ചത്.

 

575 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 എഞ്ചിനാണ് മെര്‍സിഡീസ് എഎംജി ജിടി-ആറിന്റെ പവര്‍പാക്ക്.

 

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ എത്തുന്ന മോഡലിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 318 കിലോമീറ്ററാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഎംജി ജിടി-ആറിന് വേണ്ടത് കേവലം 3.6 സെക്കന്‍ഡാണ്.

 


LATEST NEWS